എന്റെ നിറത്തിലും രൂപത്തിലും ഞാൻ വളരെ ഹാപ്പിയാണ്: വിധു പ്രതാപ്

കെ ആർ അനൂപ്| Last Updated: ശനി, 1 ഓഗസ്റ്റ് 2020 (19:20 IST)
ഗായകൻ വിധു പ്രതാപ് സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മെൻ സപ്പോർട്ട് വുമെൻ എന്ന ഹാഷ് ടാഗോടുകൂടി വിധു പ്രതാപ് സോഷ്യൽ മീഡിയയിൽ ഭാര്യ ദീപ്തിയ്ക്കൊപ്പം ഒരു ചിത്രം പങ്കുവെച്ചിരുന്നു. "ആരും എന്നെ ചലഞ്ച് ചെയ്തില്ല. എങ്കിലും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാനും പോസ്റ്റുന്നു, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം". എന്ന് കുറിച്ചുകൊണ്ടാണ് വിധു പ്രതാപ് ചിത്രം പങ്കുവെച്ചത്. ആ സമയം താരത്തെ സപ്പോർട്ട് ചെയ്തു കൊണ്ടും സമാധാനിപ്പിച്ചു കൊണ്ടും നിരവധി ആരാധകരാണ് രംഗത്തെത്തിയത്.

അതേസമയം ഈ പോസ്റ്റിന് പിന്നാലെ വിധുവിന്റെതായി വന്ന മറ്റൊരു പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപില്യാ എന്ന് കുറിച്ചുകൊണ്ടാണ് വിധു പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എന്റെ നിറത്തിലും രൂപത്തിലും ഞാന്‍ വളരെ ഹാപ്പിയാണ്. വളരെ ആത്മവിശ്വാസവും ഉണ്ട്. അത് കൊണ്ടാണല്ലോ ഞാന്‍ ഇന്നലെ ആ പോസ്റ്റ് ഇട്ടതെന്ന് പറഞ്ഞുകൊണ്ടാണ് വിധു എത്തിയിരിക്കുന്നത് .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :