'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' തമിഴ് റീമേക്കില്‍ റോബോട്ട് ആകാന്‍ പോയില്ല, തുറന്ന് പറഞ്ഞ് നടന്‍ സൂരജ് തേലക്കാട്

കെ ആര്‍ അനൂപ്| Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (10:01 IST)

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. കൂഗിള്‍ കുട്ടപ്പ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ റോബോട്ടിന്റെ വേഷം ചെയ്യാന്‍ ആദ്യം നിര്‍മാതാക്കള്‍ തന്നെ നിര്‍മാതാക്കള്‍ തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ സൂരജ് തേലക്കാട്. എന്നാല്‍ അതില്‍ അഭിനയിക്കാന്‍ പോവാതിരുന്ന കാരണത്തെക്കുറിച്ച് താരം തുറന്നു പറയുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ രണ്ടാം ഭാഗത്തിന്റെ പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ രണ്ടാംഭാഗത്തിന് ഏലിയന്‍ അളിയന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ചെറിയൊരു ത്രെഡ് മാത്രമേ കിട്ടിയിട്ടുള്ളു എന്നാണ് സംവിധായകന്‍ രതീഷ് ചേട്ടന്‍ തന്നോട് പറഞ്ഞത്. ഷൂട്ടിംഗ് തുടങ്ങാന്‍ ഒരു വര്‍ഷം സമയമെടുക്കുമെന്നും സൂരജ് തേലക്കാട് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു. കഥാപാത്രങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. സിനിമയില്‍ സൂരജും ഉണ്ടാകും. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴ് റീമേക്കില്‍ വളരെ തുച്ഛമായ പ്രതിഫലമാണ് അവര്‍ ഓഫര്‍ ചെയ്തത്.അതുകൊണ്ട് അത് വേണ്ടാന്ന് വച്ചു എന്ന് നടന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :