അനുബന്ധ വാര്‍ത്തകള്‍
- 'ഒന്നല്ല, രണ്ടു ബൈക്കുകൾ,' പിറന്നാൾ ദിനത്തിൽ അച്ഛന് സർപ്രൈസ് ഗിഫ്റ്റ് നൽകി ഉണ്ണി മുകുന്ദൻ!
- സിനിമകൊണ്ട് ജീവിച്ച് പോകുക എന്നത് പ്രയാസമുള്ള പരിപാടി: ജോജു ജോർജ്
- ഫഹദ് എന്റെ പ്രിയതാരം: നിവിൻ പോളി
- ട്രോളുകളും പരിഹാസവും വേദനിപ്പിച്ചു: മലയാളത്തിൽ നിന്ന് വിട്ടുനിന്നതിനെ പറ്റി അനുപമ പരമേശ്വരൻ
- വെട്രിമാരനോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹം- മാളവിക മോഹനൻ
ഒരു സിംഗപ്പൂർ ടൂറിനിടെ 80,000 ആളുകൾക്ക് മുന്നിലായിരുന്നു അത് - ശ്രുതി ഹാസൻ പറയുന്നു
നടി ശ്രുതി ഹാസൻ നല്ലൊരു ഗായിക കൂടിയാണ്. നമുക്കെല്ലാം ശ്രുതിയോട് ചോദിക്കാൻ ആഗ്രഹമുള്ള ഒരു ചോദ്യമാണ് നിങ്ങളുടെ ഉള്ളിലുള്ള ഗായികയെ എപ്പോഴാണ് സ്വയം തിരിച്ചറിഞ്ഞതെന്ന്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് പറയുകയാണ് ശ്രുതി ഹാസൻ.
അച്ഛന് ഒരു സിംഗപ്പൂർ ടൂർ ഉണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു, നീ ഒരു പാട്ടുപാടാൻ പോകുകയാണെന്ന്. അങ്ങനെ 'അമ്മയും നീയേ' എന്ന പാട്ട് പാടേണ്ടി വന്നു. 80,000 ആളുകൾക്ക് മുന്നിൽ പാടിയ എന്റെ ആദ്യ അനുഭവം അതായിരുന്നു. പാടിയതിനുശേഷം കരഘോഷം ലഭിച്ച നിമിഷം വാക്കുകൾ കൊണ്ട് പറയാനാകില്ല, ഈ വികാരം എനിക്ക് ഇഷ്ടമായി.
അപരിചിതരുമായി ഞാൻ ഉണ്ടാക്കിയ ബന്ധത്തിന്റെ വികാരം, വളരെ ശക്തമായി തോന്നുന്ന തരത്തിലുള്ള സ്നേഹം എനിക്ക് അനുഭവപ്പെട്ടു - ശ്രുതി ഹാസൻ പറയുന്നു.