അനുബന്ധ വാര്‍ത്തകള്‍
- അമ്മയെ കുറിച്ച് എനിക്കറിയാത്ത പലതും സുരേഷ് ഗോപി സർ പറഞ്ഞുതന്നു, തുറന്നുപറഞ്ഞ് കല്യാണി പ്രിയദർശൻ !
- ബിഗ് ബോസില്‍ പുറംലോകവുമായി ബന്ധമില്ലാത്ത മഞ്ജു എങ്ങനെയാണ് ഫേസ്ബുക്കില്‍ സജീവമാകുന്നത് ?!
- മമ്മൂട്ടിച്ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന് വ്യക്തിത്വമുണ്ട്: മഞ്ജു വാര്യര്‍
- 'എന്റെ മകനോട് ക്ഷമിക്കണം, അപേക്ഷയാണ്’ - നിര്‍ഭയയുടെ അമ്മയോട് മകന്റെ ജീവന് വേണ്ടി യാചിച്ച് പ്രതിയുടെ അമ്മ
- കുട്ടിക്ക് പ്രേതബാധ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ കയ്യിൽനിന്നും ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ
ഷെയ്ന് നിഗത്തിന്റെ വിലക്ക് നീങ്ങുന്നു, പ്രശ്നങ്ങള്‍ തീര്‍ന്നെന്ന് മോഹന്‍ലാല്‍
നടന് ഷെയ്ന് നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുന്നു. താരസംഘടനയായ ‘അമ്മ’ ഷെയ്നുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിലക്ക് നീക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ഷെയ്ന് ഉടന്‍ പൂര്‍ത്തിയാക്കും. വെയില്, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനും ധാരണയായി.
പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്ന് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. ഷെയ്ന്റെ നിസഹകരണം കാരണം പ്രശ്നത്തിലായ സിനിമകളുമായി ഷെയ്ന് സഹകരിക്കുമെന്നും അവ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും നടന് ബാബുരാജ് വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം ഉടന്‍ തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയെ മോഹന്‍ലാല്‍ അറിയിക്കുമെന്നും ബാബുരാജ് പറഞ്ഞു.
കുര്‍ബാനി, വെയില് എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പ്രശ്നങ്ങളാണ് ഷെയ്ന് നിഗത്തിനെ വിലക്കുന്ന തീരുമാനമെടുക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. കൂടുതല്‍ പണം നല്കാത്തതിനാല് ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന നിലപാട് ഷെയ്ന് സ്വീകരിച്ചതും വിലക്കിലേക്ക് വഴിവച്ചു. നിര്‍മ്മാതാക്കളെ ‘മനോരോഗികള്‍’ എന്ന് ഷെയ്ന് വിളിച്ചത് പ്രശ്നം വഷളാക്കാനിടയാക്കി.
എന്നാല്‍ അതെല്ലാം പരിഹരിക്കുന്നതിനായാണ് ഇന്ന് ‘അമ്മ’ യോഗം ചേര്‍ന്നത്. യോഗത്തിലേക്ക് ഷെയ്ന് നിഗത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. ‘അമ്മ’ എടുക്കുന്ന തീരുമാനങ്ങളോട് യോജിച്ചുനീങ്ങുമെന്ന് ഷെയ്ന് അറിയിച്ചതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി.