ആരാണ് ഇട്ടിമാണി ?, മോഹന്‍ലാല്‍ ഇരട്ട വേഷത്തിലോ ? - ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും

  mohanlal , shooting , ittimani made in china , ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന , ഇട്ടിമാണി , ആന്റണി പെരുമ്പാര്‍
കൊച്ചി| Last Modified ബുധന്‍, 24 ജൂലൈ 2019 (08:58 IST)
ആരാണ് ഇട്ടിമാണി ?, മോഹന്‍‌ലാല്‍ ഇരട്ടവേഷത്തിലോ ?. ആരാധകരുടെ നീണ്ട സംശയങ്ങള്‍ അവസാനിപ്പിച്ച് സസ്‌പെന്‍‌സ് പൊളിക്കാന്‍ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഓണത്തിനെത്തും.

ചിത്രത്തിന്റെ
ഷൂട്ടിംഗ് പൂര്‍ത്തിയായതായി സംവിധായകന്‍ ജിബി ജോജു അറിയിച്ചതോടെയാണ് സിനിമ ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്ന് ഉറപ്പായത്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി നിര്‍മ്മിക്കുന്നത്. ജിബി ജോജുവിന്റെ തന്നെയാണ് തിരക്കഥ.

ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുമെന്നു റിപ്പോര്‍ട്ടുകളാണ് ആരാധകരില്‍ ആകാംക്ഷയുണ്ടാക്കുന്നത്. അച്ഛനും മകനുമായി മോഹന്‍ലാല്‍ വേഷമിടുമെന്നാണ് സൂചന. ഹണി റോസാണ് ഇട്ടിമാണിയുടെ കാമുകിയായി എത്തുമ്പോള്‍ അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താരനിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :