ഷോക്കിംഗ്! പരീക്ഷണത്തോട് ആഭിമുഖ്യം മമ്മൂട്ടിക്ക്, പുതിയ ആളുകളാണെങ്കില്‍ മോഹന്‍ലാല്‍ അസ്വസ്ഥനാകും!

മോഹന്‍ലാല്‍, മമ്മൂട്ടി, രഞ്ജിത്, Mammootty, Mohanlal, Renjith
Last Modified ചൊവ്വ, 22 ജനുവരി 2019 (14:47 IST)
മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ച നടന്‍ എന്ന കാര്യത്തില്‍ വര്‍ഷങ്ങളായി തര്‍ക്കം നടക്കുന്നു. ഇരുവരും സ്വന്തം മേഖലയില്‍ കരുത്തന്മാരായതിനാല്‍ ഇവരില്‍ ആര്‌ കേമന്‍ എന്ന ചോദ്യത്തില്‍ കഴമ്പില്ല.

എന്നാല്‍ സിനിമ ചെയ്യുന്നവര്‍ ഇവരെ വിലയിരുത്തുന്നത്‌ എങ്ങനെ എന്നത്‌ കൗതുകകരമായ കാര്യമാണ്‌. സിനിമ വ്യവസായത്തെ നിയന്ത്രിക്കുന്നത്‌ സൂപ്പര്‍ താരങ്ങളായതിനാല്‍ ഇരുവരേയും തരാതരം പോലെ വാനോളം പുകഴ്‌ത്തുകയാണ്‌ മിക്ക സംവിധായകരുടേയും ശൈലി.

താന്‍ സൃഷ്ടിച്ച നായകന്മാരെ പോലെ തന്നെ ചങ്കൂറ്റക്കാരനായ സംവിധായകന്‍ രഞ്‌ജിത്ത്‌ പക്ഷെ അത്തരക്കാരുടെ കൂട്ടത്തില്‍ പെടില്ല. ധീരോദാത്തഗുണവാന്മാരായി ഇരുവരേയും അവതരിപ്പിച്ചിട്ടുള്ള രഞ്‌ജിത്ത്‌ അല്‌പം മമ്മൂട്ടി പക്ഷപാതിയാണ്‌.

ഒരിക്കല്‍ ഒരു ചാനലിന്‌ നല്‌കിയ അഭിമുഖത്തിലാണ്‌ താരചക്രവര്‍ത്തിമാരെ കുറിച്ച്‌ രഞ്‌ജിത്ത്‌ നയം വ്യക്തമാക്കിയത്‌. നടന്‍ എന്ന നിലയില്‍ പരീക്ഷണങ്ങളോട് ആഭിമുഖ്യം കൂടുതലുള്ളത്‌ മമ്മൂട്ടിക്കാണ്‌ എന്ന് രഞ്‌ജിത്ത് വിലയിരുത്തി.

ഒരു നല്ല തിരക്കഥ ഉണ്ടെന്നറിഞ്ഞാല്‍ അത്‌ തേടിപ്പിടിച്ച്‌ പോയി സിനിമയാക്കാന്‍ മമ്മൂട്ടി തയ്യാറാകുമത്രേ. എന്നാല്‍ മോഹന്‍ലാല്‍ അത്തരക്കാരനല്ല, പുതിയ ആളുകളോടൊത്ത്‌ പ്രവര്‍ത്തിക്കുമ്പോള്‍ ലാല്‍ അസ്വസ്ഥനാകാറുണ്ടെന്നും രഞ്‌ജിത്ത്‌ പറയുന്നു. സ്വന്തം കൂട്ടുകാര്‍കാര്‍ക്ക്‌ ഒപ്പം പ്രവര്‍ത്തിക്കുമ്പോഴാണ്‌ ലാല്‍ മനസ്‌ തുറന്ന്‌ അഭിനയിക്കുന്നത്‌.

‘മായാമയൂരം’ എന്ന തന്‍റെ മികച്ച തിരക്കഥ ബോക്‌സ്‌ ഓഫീസില്‍ പരാജയപ്പെട്ടത്‌ കൊണ്ട്‌ മോഹന്‍ലാലിനെ വച്ച്‌ മറ്റൊരു ചിത്രം ചെയ്യാന്‍ തനിക്ക്‌ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു എന്നും രഞ്‌ജിത്ത്‌ ഓര്‍മ്മിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :