മമ്മൂട്ടി പറയാനുള്ളത് പറയും, ചെയ്യാനുള്ളത് ചെയ്യും; അദ്ദേഹത്തിന് കൃത്രിമം അറിയില്ല !

മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ, ഉണ്ട, ഖാലിദ് റഹ്‌മാന്‍, Mammootty, Shine Tom Chacko, Unda, Khalid Rahman
Last Modified തിങ്കള്‍, 13 മെയ് 2019 (14:57 IST)
എപ്പോഴും ചിരിക്കുന്ന ഒരാള്‍ മനസില്‍ അതുപോലെ പുഞ്ചിരി സൂക്ഷിക്കുന്ന ഒരാള്‍ ആയിരിക്കണമെന്നില്ല. അയാള്‍ ചിരിച്ചുകൊണ്ട് ചതിക്കുന്നവനായിരിക്കാം. പുറമേയുള്ള ഭാവങ്ങളാല്‍ അകമേ നടക്കുന്ന യുദ്ധങ്ങള്‍ മറച്ചുപിടിക്കാന്‍ വിരുതുള്ളവരുടേതാണ് ലോകം. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അങ്ങനെയല്ലെന്ന് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.

പുറമേയും അകമേയും മമ്മൂട്ടി മമ്മൂട്ടിയാണ്. അദ്ദേഹത്തിന്‍റെ മനസിലുള്ളത് മുഖത്ത് പ്രതിഫലിക്കും. എന്തുകാര്യവും ആത്മാര്‍ത്ഥമായി മാത്രം ചെയ്യുന്നയാളാണ്. കൃത്രിമമായി പ്രതികരിക്കുന്ന മനുഷ്യനല്ല അദ്ദേഹം - ഷൈന്‍ ടോം ചാക്കോ പറയുന്നു.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോമും ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. “എന്താണ് എന്ന സിനിമയെന്നും എങ്ങനെയാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ അത് അവതരിപ്പിക്കുന്നതെന്നും വ്യക്തമായ ധാരണയുള്ളയാളാണ് മമ്മുക്ക. ഈ സിനിമയുടെ ആദ്യലുക്ക് പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള രീതിയിലാവണം അത് ചെയ്യേണ്ടതെന്നത് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമായിരുന്നു” - ഷൈന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :