മധുരരാജ ഇനി ചൈനീസ് പറയും; വന്‍‌മതിലിന്റെ നാട്ടില്‍ രാജാവാകാന്‍ മമ്മൂട്ടി

  madhura raja , foreign language , Raja , മധുരരാജ , മമ്മൂട്ടി , ഉദയ് കൃഷ്‍ണ
Last Modified ഞായര്‍, 12 മെയ് 2019 (11:07 IST)
തിയേറ്ററുകളില്‍ വന്‍ വിജയമായ മമ്മൂട്ടി ചിത്രം ഇനി വിദേശത്തേക്ക്. ചൈന, യുക്രൈൻ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നീക്കം ആരംഭിച്ചു.

സിനിമയുടെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പും ബിഡ് സിനിമാസിന്റെ സിഇഒ ജീവൻ എയ്യാലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അതാത് ഭാഷകളില്‍ ചിത്രം മൊഴി പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.

100 കോടി ക്ലബ്ബിലേക്ക് നീങ്ങുന്ന വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനമാണ് ഹൈലൈറ്റ്. ആക്ഷനും കോമഡിയും സമന്വയിച്ച ചിത്രത്തിന് ഇപ്പോഴും വന്‍ തിരക്കാണ്. ഉദയ് കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :