ഇതാണ് വാലിബന്‍... അതെ മലൈക്കോട്ടൈ വാലിബന്‍ റിലീസിലേക്ക് അടുക്കുന്നു, വൈറലായ മോഹന്‍ലാലിന്റെ ചിത്രം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (09:10 IST)
മലയാളക്കര ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. 2024 ജനുവരി 25ന് റിലീസിന് എത്തുന്ന സിനിമയുടെ ഗ്ലിമ്പ്‌സും ഫസ്റ്റ് ലുക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴത്തെ സിനിമയിലെ മോഹന്‍ലാലിന്റെ ഒരു ചിത്രമാണ് വൈറലാകുന്നത്.

സിനിമയുടെ ഡി.എന്‍.എഫ്.ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) നിര്‍മ്മാതാക്കള്‍ റിലീസ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ജനുവരി 24ന് വാലിബന്‍ പ്രദര്‍ശനം ആരംഭിക്കും. സിനിമയുടെ കഥയെ കുറിച്ച് താരങ്ങളുടെ ലുക്കിനെ കുറിച്ചോ ഒരു സൂചനയും നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല. മണികണ്ഠന്‍ ആചാരി, ഹരീഷ് പേരടി തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :