സിനിമയില്‍ നിന്ന് ഒരുപാട് സമ്പാദിച്ചു എന്ന് പറയാന്‍ കഴിയില്ല: ലാൽ

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 24 ഓഗസ്റ്റ് 2020 (20:28 IST)
സിനിമയില്‍ നിന്ന് ഒരുപാട് സമ്പാദിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് നടനും സംവിധായകനുമായ ലാല്‍. ജീവിതത്തില്‍ ആദ്യമായി ഒരു ബൈക്ക് വാങ്ങിയത് മിമിക്രി കളിച്ചു കിട്ടിയ പണം കൊണ്ടാണ്. നടൻ എന്ന നിലയിൽ സിനിമയില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടെങ്കിലും സിനിമയില്‍ നിന്ന് ഒരുപാട് സമ്പാദിച്ചു എന്ന് പറയാന്‍ കഴിയില്ലെന്നും ലാല്‍ വ്യക്തമാക്കുന്നു.

കൊറോണ പശ്ചാത്തലത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട് ചിത്രീകരണം പൂർത്തിയാക്കിയ ലാൽ- ജീൻ പോൾ ചിത്രമായിരുന്നു സുനാമി.
ബാലു വർഗ്ഗീസ്, ഇന്നസെന്റ്, അജു വർഗ്ഗീസ് എന്നിവരാണ് ഈ സിനിമയില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :