'ഷെയിന്‍ നിഗം പരസ്യമായി മാപ്പ് പറയണം'; വിലക്കിൽ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍

വെയില്‍, ഉല്ലാസം, ഖുര്‍ബാനി എന്നീ സിനിമകള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ വിലക്ക് അവസാനിപ്പിച്ച് പ്രശ്‌ന പരിഹാരം വേണ്ടെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2019 (12:40 IST)
ഷെയിന്‍ നിഗത്തെ വിലക്കിയ നടപടിയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലേക്ക് കടക്കേണ്ടെന്ന നിലപാടിലേക്ക് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ക്ഷമാപണത്തിന് പകരം പരസ്യമായി ക്ഷമ പറയണമെന്ന നിലപാടും സംഘടനയ്ക്കുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്തും ഭാരവാഹിയായ ജി. സുരേഷ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്.

വെയില്‍, ഉല്ലാസം, ഖുര്‍ബാനി എന്നീ സിനിമകള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ വിലക്ക് അവസാനിപ്പിച്ച് പ്രശ്‌ന പരിഹാരം വേണ്ടെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :