BIJU|
Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (14:39 IST)
താൻ പരമാവധി സഹിക്കുമെന്നും എന്നാൽ പരിധി വിട്ടാൽ അവസാനം പൊട്ടിത്തെറിക്കുമെന്നും നടൻ ജഗദീഷ്. എല്ലാവരുടെയും ചരിത്രം തനിക്കറിയാമെന്നും കൂടുതലൊന്നും വിട്ടുപറയാൻ തന്നെ പ്രേരിപ്പിക്കരുതെന്നും ജഗദീഷ് തുറന്നടിച്ചു. താരസംഘടനയായ അമ്മയിൽ സിദ്ദിക്കുമായി നടക്കുന്ന വാദപ്രതിവാദങ്ങൾക്ക് മറുപടിയെന്നോണമാണ് ജഗദീഷിന്റെ പ്രതികരണം.
ഒരു വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ജഗദീഷ് രൂക്ഷമായി പ്രതികരിക്കുന്നത്. വരത്തൻ എന്ന സിനിമ എല്ലാവരും കാണണം. അതിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഞാൻ. എല്ലാം പരമാവധി സഹിക്കും. അവസാനം ഒരു പൊട്ടിത്തെറി ഉണ്ടാകും - ജഗദീഷ് വ്യക്തമാക്കി.
എല്ലാവരുടെയും ചരിത്രം എനിക്കറിയാം. ഒരു വാർത്താസമ്മേളനം വിളിച്ച് എല്ലാം വെളിപ്പെടുത്താൻ എനിക്ക് കഴിയും. പക്ഷേ അച്ചടക്കമുള്ള ആളാണ് ഞാൻ. എല്ലാ കാര്യങ്ങളും പുറത്തുപറയാൻ എന്നെ പ്രേരിപ്പിക്കരുത് - വാട്‌സ് ആപ്പ് സന്ദേശത്തിൽ ജഗദീഷ് പറയുന്നു.