സ്ത്രീകൾ കന്യകമാരാകണമെന്ന ചിന്താഗതി തെറ്റ്: ചിന്മയി

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (16:56 IST)
സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നപുരുഷന്മാർ ഇപ്പോഴും ഉണ്ടെന്നും ഇത് തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ലക്ഷണമാണെന്നും ഗായിക ചിന്മയി ശ്രീപദ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് ഗായികയുടെ പ്രതികരണം. ആദ്യമായി ശാരീരിക ബന്ധത്തിലേർപ്പെടുന്ന സ്ത്രീകളെ കന്യകമാർ എന്ന രീതിയിൽ പ്രകീർത്തിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും
അശ്ലീല സിനിമകളിൽ നിന്നും ആളുകൾ ലൈംഗികതയെ പറ്റി അറിവ് നേടരുതെന്നും ചിന്മയി പറഞ്ഞു.

പോസ്റ്റ് വന്നതിന് പിന്നാലെ ചിന്മയിയുടെ വാക്കുകൾ വലിയ ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് താരത്തിനോട് പ്രതികരണമറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. പലരും സംസാരിക്കാൻ വിമുഖത കാണിക്കുന്ന എന്നാൽ വളരെ ഗൗരവകരമായ ഈ വിഷയത്തെ പറ്റി സംസാരിച്ചതിനും അവബോധം നൽകിയതിനും സ്ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :