സംയുക്ത വീണ്ടും സിനിമയിലേക്കെത്തുമോ?; തുറന്നു പറഞ്ഞു ബിജു മേനോൻ; വീഡിയോ

ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ബിജു മേനോന്റെ തുറന്നു പറച്ചിൽ.

Last Updated: വ്യാഴം, 11 ജൂലൈ 2019 (08:12 IST)
സംയുക്ത വീണ്ടും അഭിയക്കാനെത്തുമോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ടെന്ന് നടനും ഭർത്താവുമായ ബിജു മേനോൻ. സിനിമയിൽ അഭിനയിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ബിജു മേനോന്റെ തുറന്നു പറച്ചിൽ.

സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനെനിക്ക് വ്യക്തമായ ഉത്തരവുമുണ്ട്. സിനിമയിൽ അഭിനയിക്കണോ എന്ന കാര്യത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള തീരുമാനം സംയുക്തയ്ക്കുണ്ട്. ഞാനൊരിക്കലും നിർബന്ധിക്കാറില്ല. എന്നാൽ ഇപ്പോൾ അഭിനയിക്കാൻ അവൾക്ക് താത്പര്യമില്ല. ഞങ്ങൾക്ക് ഒരു മോനുണ്ട്. അവന്റെ കാര്യങ്ങൾ നോക്കുന്നതിലാണ് മുൻഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനുള്ള സ്വാതത്രം അവൾക്കുണ്ട്'; പറഞ്ഞു.

സിനിമ അറിയാത്ത ഭാര്യയായിരുന്നെങ്കിൽ പലരും ബോധ്യപ്പെടുത്താൻ വിഷമമുണ്ടാകും. ഇവിടെ അങ്ങനെയുള്ള പ്രശ്നമല്ല. തന്റെ അഭിനയം ബോറാണെന്ന് സംയുക്ത പറഞ്ഞിട്ടുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആ പേരുകൾ പറഞ്ഞു പറഞ്ഞാൽ മറ്റു പലർക്കും വിഷമമാകുമെന്നും ബിജു മേനോൻ കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :