'ഒരു വ്യകതി എന്ന നിലയിലും നടൻ എന്ന നിലയിലും ബഹുമാനവും സ്നേഹവും ആരാധനയും എന്നും ഇപ്പോഴും'; സൈബർ ആക്രമണം നേരിടുന്ന ബിജു മേനോനെ പിന്തുണച്ച് അജു വർഗ്ഗീസിന്റെ പോസ്റ്റ്

തൃശ്ശൂരിൽ നടന്ന 'സുരേഷ് ഗോപിയോടൊപ്പം' എന്ന പരിപാടിയിലാണ് ബിജു മേനോന്റെ പരാമർശം ഉയർന്നത്.

Last Updated: ശനി, 20 ഏപ്രില്‍ 2019 (11:04 IST)
തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജു മേനോനു നേരെയുള്ള രൂക്ഷമായ സൈബർ ആക്രമണം ഇനിയും അവസാനിച്ചിട്ടില്ല. എന്നാലിപ്പോൾ ബിജുവിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച് അജു വർഗീസ് ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കു വച്ചിരിക്കയാണ്. "ഒരു വ്യകതി എന്നനിലയിലും നടൻ എന്ന നിലയിലും ബഹുമാനവും സ്നേഹവും ആരാധനയും എന്നും ഇപ്പോഴും എന്നാണ് അജുവിന്റെ പോസ്റ്റ്.

തൃശ്ശൂരിൽ നടന്ന 'സുരേഷ് ഗോപിയോടൊപ്പം' എന്ന പരിപാടിയിലാണ് ബിജു മേനോന്റെ പരാമർശം ഉയർന്നത്. സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടാൽ തൃശ്ശൂരിന്റെ ഭാഗ്യം എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ. സുരേഷ് ഗോപിയെ പോലൊരു മനുഷ്യ സ്‌നേഹിയെ വേറെ കണ്ടിട്ടില്ല. തൃശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്ത് കാര്യത്തിനും അദ്ദേഹം ഒപ്പമുണ്ടാകും എന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു.

ഈ പരാമർശത്തെ തുടർന്ന്
ബിജു മേനോന്റെ ഫേസ്ബുക് പോസ്റ്റുകളുടെ കീഴിൽ കമന്റുമായി പ്രതിഷേധക്കാർ എത്തിയിട്ടുണ്ട്. എന്നാൽ വ്യത്യസ്ത രാഷ്രീയ, പാർട്ടി ചായ്‌വുള്ള മറ്റു താരങ്ങൾ കൂടി മലയാള സിനിമയിൽ ഉണ്ടെന്നതിനാൽ ബിജു മേനോനു നേരെ മാത്രം എന്തിനീ ആക്രമണം എന്ന് ചോദിക്കുന്നവരും കുറവല്ല. ബിജു മേനോനെ പിന്തുണച്ചുള്ള കമന്റുകളും ഉണ്ട്. ബിജു മേനോനെ പിന്തുണച്ചുകൊണ്ട് നടി പ്രിയാ വാര്യരും രംഗത്ത് എത്തിയിരുന്നു. പ്രിയക്ക് നേരെയും സൈബർ ആക്രമണം രൂക്ഷമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :