ലാല്‍ സര്‍, ഒരുപാടൊരുപാട് നന്ദി അങ്ങയോടാണ്; ഇമോഷണലായി അനുശ്രീ !

റീഷ ചെമ്രോട്ട്| Last Modified ചൊവ്വ, 5 മെയ് 2020 (20:44 IST)
2012ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസെന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാള സിനിമയിൽ ഹരിശ്രീ കുറിക്കുന്നത്. സൂര്യ ടിവിയിലെ അഭിനയ റിയാലിറ്റി ഷോയിലെ മിന്നും താരമായിരുന്നു അനുശ്രീ. ചുറുചുറുക്കോടെയുളള സംസാര രീതിയാണ് മറ്റു മത്സരാർത്ഥികളിൽ നിന്ന് അനുവിന്റെ വ്യത്യസ്തയാക്കിയതും, മലയാള സിനിമയിലേക്കുള്ള എൻട്രി ടിക്കറ്റ് ലാൽജോസില്‍ നിന്ന് കിട്ടിയതും.

അനുശ്രീ തൻറെ അഭിനയ ജീവിതത്തിൻറെ എട്ടു വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ലാൽജോസിന് നന്ദി അറിയിച്ചുകൊണ്ട് ഡയമണ്ട് നെക്ലേസിലെ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ അനുശ്രീ പങ്കുവെച്ചിട്ടുണ്ട്.

ഇതാണ് അനുശ്രീയുടെ ഇന്‍‌സ്റ്റഗ്രാം കുറിപ്പ്:

ലാല്‍ ജോസ് എന്ന സംവിധായകനിലൂടെ .... എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ.. എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8 വർഷം... എന്റെ ആദ്യ സിനിമ റിലീസ് ആയതു 8 വർഷം മുന്നേ ഉള്ള ഈ ദിവസം ആണ്‌ ... ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം, എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം, ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ലാം... എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട് .. എല്ലാവരോടും ഒരുപാട് നന്ദി .. എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും... പ്രത്യേകിച്ച് ലാൽസാറിനോട്.. ലാൽ സാർ...അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു... ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ് !!! thanku so much sir... Luv u..ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :