സിദ്ദിഖ് വിളിച്ചു, അവർ 7 പേരും ഓടിയെത്തി; വൈറലായ ആ ചിത്രത്തിന് പിന്നിലെ കഥ

ഗോൾഡ ഡിസൂസ| Last Modified വ്യാഴം, 16 ജനുവരി 2020 (15:10 IST)
യുവനടൻ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. സിദ്ദിഖ്, ജയറാം, ദിലീപ്, മമ്മൂട്ടി, എന്നിവർക്കൊപ്പം യൂത്ത് ഐക്കണുകളായ ഉണ്ണി മുകുന്ദനും ജയസൂര്യയും കുഞ്ചാക്കോ ബോബനുമുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. പൊട്ടിച്ചിരിക്കുന്ന സിദ്ദിഖിനേയും ജയറാമിനേയും ദിലീപിനേയുമാണ് ചിത്രത്തിൽ കാണാനാകുന്നത്.

നടൻ സിദ്ദിഖിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വസതിയിൽ എത്തിയതായിരുന്നു താരങ്ങൾ. ആർക്കും മറക്കാനാകാത്ത സുന്ദരനിമിഷങ്ങൾ നൽകിയ ഒരു രാത്രിയായിരുന്നു അതെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചൂ. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രേത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷെണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..
ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു...

വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷെണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക് സൗഹ്രദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :