1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor manikandan achari's wedding

സിനിമാതാരം മണികണ്ഠൻ വിവാഹിതനായി, കല്യാണചിലവിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്

മണികണ്ഠൻ ആചാരി
കൊറോണയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളുമില്ലാതെ മണികണ്ഠൻ ആചാരിയുടെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറ് മാസം മുൻപായിരുന്നു വിവാഹനിശ്ചയം. എന്നാൽ ഇതിനിടയാണ് രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌തത്. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു വിവാഹം.
 
കൊറോണയുടെ പശ്ച്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളുമില്ലാതെയായിരുന്നു വിവാഹം. കല്യാണചിലവിലേക്കുള്ള പണം കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് മണികണ്ഠൻ ആചാരിയുടെ തീരുമാനം.
അടുത്ത ലേഖനം
'രവിയുടെ വേർപാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു' - രവി വള്ളത്തോളിന്റെ ഓർമയിൽ വിതുമ്പി മമ്മൂട്ടി