ലിങ്കുസാമി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആനന്ദത്തില്‍ മമ്മൂട്ടി ആയിരുന്നു നായകന്. ആ ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തില്‍ സൂര്യയെയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ അത് നടന്നില്ല. ആ വേഷം പിന്നീട് അബ്ബാസ് ചെയ്തു.
സണ്ടക്കോഴി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായകനായി ലിങ്കുസാമി ആദ്യം നോക്കിയത് സൂര്യയെയായിരുന്നു. അത്തവണയും സംഗതി വര്‍ക്കൌട്ടായില്ല. വിശാല്‍ നായകനായി സണ്ടക്കോഴി വന്‍ ഹിറ്റാകുകയും ചെയ്തു.
WEBDUNIA|
‘അഞ്ചാന്’ ഒടുവില്‍ സംഭവിക്കുകയാണ്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റെഡ് ഡ്രാഗണ്‍ ക്യാമറ ആദ്യമായി ഉപയോഗിക്കുന്ന ചിത്രം കൂടെയാണ് അഞ്ചാന്. യു ടി വി മോഷന്‍ പിക്ചേഴ്സും തിരുപ്പതി ബ്രേദേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം.