മീരയെങ്ങനെ ‘മീരാ വാസുദേവ്’ ആയി?

ടി. പ്രതാപചന്ദ്രന്‍

PRO
മലയാളത്തില്‍ ‘തന്‍‌മാത്ര’യിലൂടെ നടത്തിയ രംഗപ്രവേശം എങ്ങനെ വിലയിരുത്തുന്നു?

ബ്ലസിയുടെ നല്ലൊരു പ്രോജക്ടായിരുന്നു അത്. റോള്‍ നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചു. എന്നെക്കാള്‍ വളരെയധികം പ്രായമുള്ള ഒരു വീട്ടമ്മയായി..പക്ഷേ..

എന്താണൊരു പക്ഷേ, വളരെ നല്ല വേഷമായി പ്രേക്ഷകരും വിമര്‍ശകരും അംഗീകരിച്ചിട്ടും തൃപ്തി ഇല്ലേ?

സംതൃപ്തിയുണ്ട്...വളരെയധികം. എന്നാല്‍, അതിനു ശേഷം എനിക്ക് 35 വയസ്സോളം ഉണ്ടെന്ന ധാരണ പരന്നിട്ടില്ലേ എന്നൊരു സംശയം ( മീരയുടെ മുഖത്ത് ഗൌരവമല്ല കുസൃതിച്ചിരിയാണ്). എനിക്ക് 25 വയസ്സേ ഉള്ളൂ എന്ന് എത്ര പേര്‍ക്ക് അറിയാം?

അപ്പോള്‍ ‘ചൂസി’ ആവാനാണ് തീരുമാനം?

തീര്‍ച്ചയായും, അങ്ങനെ തന്നെയാണ്. ഓഫറുകള്‍ ധാരാളം ഉണ്ട് എങ്കിലും ഞാന്‍ ഇപ്പോള്‍ വളരെയധികം ‘ചൂസിയാണ് ’.

മലയാളത്തില്‍, ‘അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ എന്ന് തോന്നിയ ഒരു സിനിമ?

PRATHAPA CHANDRAN|
ചോക്കളേറ്റ്. അതിലെ ക്യാമ്പസ് കഥാപാത്രങ്ങള്‍ എന്ന് വളരെയധികം ആകര്‍ഷിച്ചു. അതേപോലൊരു വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഏകാന്തം, ചെറുതെങ്കിലും ഗുല്‍‌മോഹറിലെ വേഷം, തന്‍‌മാത്ര എന്നിവയൊന്നും മോശമെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. കമല്‍ സാര്‍, ജയരാജ് സാര്‍ എന്നിവരുടെ ചിത്രങ്ങളും വളരെ ആകര്‍ഷകങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :