മോഹന്‍ലാലും രഞ്ജിത്തുമായുള്ള പിണക്കം ഇന്ന് മലയാള സിനിമാലോകത്തെ സജീവ ചര്‍ച്ചയാണ്. ഈ അഭിമുഖത്തിലും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ രഞ്ജിത് വിശദമാക്കുന്നുണ്ട്.
“പ്രണയം എന്ന സിനിമ ഞാന്‍ കണ്ടു. മോഹന്‍ലാല്‍ നന്നായി അഭിനയിച്ചിരിക്കുന്നു എന്ന് ക്യാമറാമാന്‍ എസ് കുമാറിനോട് ഞാന്‍ പറഞ്ഞു. കുമാര്‍ ഫോണെടുത്ത് ലാലിനെ വിളിച്ച് സംസാരിക്കുന്നതിനിടയില്‍ ‘രഞ്ജിത് അടുത്തുണ്ട്, കൊടുക്കാം’ എന്ന് പറഞ്ഞ് എനിക്ക് തന്നു. പ്രണയം നന്നായിരുന്നു എന്ന് ഞാന്‍ ലാലിനെ അഭിനന്ദിക്കുകയും ചെയ്തു. പ്രണയം കാണാന്‍ മോഹന്‍ലാല്‍ എന്നോട് ആവശ്യപ്പെട്ടില്ല. പ്രണയം കണ്ടിട്ട് ഞാന്‍ മോഹന്‍ലാലിനെ അങ്ങോട്ടുവിളിച്ച് നല്ലവാക്കുകള്‍ പറയുകയും ചെയ്തില്ല. എന്നാല്‍ മമ്മൂട്ടി തന്‍റെ ഒരു പടം റിലീസായാല്‍ അത് കാണണമെന്ന് ഇങ്ങോട്ടുവിളിച്ച് ആവശ്യപ്പെടും. കണ്ട ശേഷം അങ്ങോട്ട് അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെടും. എന്‍റെ ഇന്ത്യന്‍ റുപ്പി രണ്ടാം ദിവസം കണ്ടിട്ട് അഭിപ്രായം വിളിച്ചുപറഞ്ഞു. ചിത്രത്തിന്‍റെ പ്രൊമോഷനായി തന്‍റെ ബൈറ്റ് വല്ലതും വേണമെങ്കില്‍ ക്യാമറ അയച്ചാല്‍ മതി എന്നും പറഞ്ഞു. അതാണ് മമ്മുക്ക” - രഞ്ജിത് വ്യക്തമാക്കുന്നു.
“ഒരുമിച്ച് സിനിമ ചെയ്യാത്തപ്പോഴും മമ്മുക്കയും ഞാനും തമ്മിലൊരു കമ്യൂണിക്കേഷനുണ്ട്. ലാലുമായി അതില്ലാതെ പോകുന്നത്, ലാല്‍ റീച്ചബിള്‍ ആകാതെ പോകുന്നത് ചിലപ്പോള്‍ എന്‍റെ മാത്രം കുറ്റമായിരിക്കും.” - രഞ്ജിത് പറയുന്നു.
WEBDUNIA|
അടുത്ത പേജില്‍ - നല്ലതല്ലാത്ത സിനിമയില്‍ മമ്മൂട്ടിയും ലാലും അഭിനയിക്കരുത്!