പിന്നെ താന്‍ എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞത്? - മമ്മൂട്ടി രണ്ടും കല്‍പ്പിച്ചാണ് !

മമ്മൂട്ടിയെപ്പോലെ മമ്മൂട്ടി മാത്രം!

Mammootty, Mohanlal, Thoppil Joppan, Karnan, Dileep, Joshiy, Pinarayi Vijayan, Renji Panicker, Oommenchandy, Sreenivasan, Lohithadas, Adoor, Malayalam Cinema, Megastar, Mammootty Times, King, Jayaram, Innocent, മമ്മൂട്ടി, മോഹന്‍ലാല്‍, തോപ്പില്‍ ജോപ്പന്‍, കര്‍ണന്‍, ദിലീപ്, ജോഷി, പിണറായി വിജയന്‍, രണ്‍ജി പണിക്കര്‍, ഉമ്മന്‍‌ചാണ്ടി, ശ്രീനിവാസന്‍, ലോഹിതദാസ്, അടൂര്‍, മലയാള സിനിമ, മെഗാസ്റ്റാര്‍, മമ്മൂട്ടി ടൈംസ്, ജയറാം, കിംഗ്, ഇന്നസെന്‍റ്
Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (15:15 IST)
മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ അറുപത്തഞ്ചാം ജന്‍‌മദിനമാണിന്ന്. ആശംസകള്‍ കൊണ്ട് പൊതിയുകയാണ് മലയാളികള്‍ ഈ താരരാജാവിനെ. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത് കൂട്ടത്തില്‍ വ്യത്യസ്തമായ ഒരാശംസയാണ്.

മിഥുന്‍ മാനുവല്‍ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

റാഗിംഗ് and സ്നേഹം മമ്മുക്ക ലെവല്‍..!

ആര്‍ട്ടിസ്റ്റുകളോട് കഥ പറയുക എന്നത്, സിനിമാ രംഗത്ത് ബന്ധങ്ങളും മുന്പരിചയങ്ങളും ഇല്ലാത്ത തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അല്പ്പം പ്രയാസമുള്ള കാര്യമാണ്. എല്ലാവരുടെയും തിരക്കും commitmentകളും ഒക്കെത്തന്നെ കാരണം. എന്നാല്‍ മമ്മുക്കയുടെ അടുത്തു കഥ പറയുക എന്നത് എളുപ്പമുള്ള ഒരു കാര്യമാണ്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് പോകുക, കയ്യില്‍ കഥാഫയലുമായി കാരവന്റെ മുന്നില്‍ ആള്‍ ഇറങ്ങുമ്പോഴും കയറുമ്പോഴും കാണത്തക്ക രീതിയില്‍ നില്ക്കുക. മിക്കവാറും അന്ന് തന്നെ അല്ലെങ്കില്‍ പിറ്റേന്ന് എഴുത്തുകാരന്‍ ആളുടെ കണ്ണില്‍ പെടും. പിന്നെ നടക്കുന്നത് ഇപ്രകാരം ആയിരിക്കും..സ്വതസിദ്ധമായ തലയെടുപ്പും ഗൌരവവും ഒന്നൂടെ കൂട്ടിപ്പിടിച്ചു മമ്മൂട്ടി പാവം എഴുത്തുകാരനെ സമീപിക്കുന്നു. ഈ സമീപിക്കലിനു ഒരു പ്രശ്നമുണ്ട്..ആള്‍ നമ്മുടെ നേര്‍ക്ക്‌ നടന്നു വരുമ്പോള്‍ മന്നാടിയാര്‍, ജോസഫ് അലക്സ് തുടങ്ങി ഒരു പത്തുനൂറു കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലൂടെ പായും..അതൊടുക്കം അഹമ്മദ് ഹാജിയില്‍ എത്തി നില്‍ക്കും..!
മമ്മുക്ക : (ഫുള്‍ ബാസ്) എന്താണ്? ആരാണ്?
എഴുത്തുകാരന്‍ : ഞാന്‍ ..പിന്നെ ..കഥ പറയാന്‍..(വിക്കല്‍ ആരംഭം)
മമ്മുക്ക : (കൂടുന്ന ബാസ്സ് ലെവല്‍) കഥയോ? എന്ത് കഥ? പുസ്തകം വല്ലതും പ്രസിദ്ധീകരിച്ചിട്ടുണ്ടോ?
ഇപ്പോള്‍ മുതല്‍ എഴുത്തുകാരന്റെ ചാര്ജ് പോകാന്‍ തുടങ്ങുന്നു. അയാള്‍ക്ക് ‌ വിക്കല്‍ കൂടാന്‍ തുടങ്ങുന്നു.
എഴു : ഇല്ല..പുസ്തകം ..ഒന്നും എഴുതീട്ടില്ല..
മമ്മുക്ക : ഓ..അപ്പൊ ആനുകാലികങ്ങളില്‍ ആരിക്കും കഥകള്‍ വന്നിട്ടുള്ളത് ല്ലേ..?
എഴു : അങ്ങനേം ..ഇ ..ഇല്ല..
മമ്മുക്ക : (ബാസ്, തുറിച്ചുനോട്ടം എന്നിവ ഉച്ചസ്ഥായിയില്‍) ഓഹോ..പിന്നെ താന്‍ എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞത്?..അമ്മയോ? അതോ അനിയനോ? അതോ സ്വയോ?
മറുപടി സ്വാഭാവികമായും നഹി..എന്ത് പറയാന്‍..?കൂടം കൊണ്ട് അടി കിട്ടിയത് പോലെ എഴുത്ത്കാരന്‍ നില്ക്കുമ്പോള്‍ മമ്മൂട്ടി കാരവന്റെ ഉള്ളിലേയ്ക്ക് നിഷ്ക്രമിക്കുന്നു. നില്ക്കണോ പോണോ എന്ന confusion പോലുമില്ലാതെ എഴുത്തുകാരന്‍ ജീവനും കൊണ്ട് ഓടാന്‍ തിരിയുമ്പോള്‍ മമ്മുക്കയുടെ സ്റാഫ് വാതില്‍ തുറന്നു വിളിക്കുന്നു. ‘സാറ് വിളിക്കുന്നു..!!’
'ഇതുവരെ കൊന്നത് പോരേ' എന്ന ഭാവവും പേറി കാരവാനില്‍ കയറിയാല്‍ അകത്തെ രംഗം മറ്റൊന്നാണ്..പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു ഇരിക്കുന്ന മമ്മൂട്ടി.
മമ്മുക്ക : ചായ ?
എഴു : വേണ്ടാ..വേണ്ടാത്തോണ്ടാ..!
മമ്മുക്ക : ആ..വേണ്ടേല്‍ വേണ്ട..ഞാനൊരെണ്ണം കുടിക്കാന്‍ പോകുവാ..അപ്പൊ വേണം എന്ന് തോന്നിയാല്‍ പറഞ്ഞാലും മതി..
എഴുത്തുകാരന് ഒന്നും പിടികിട്ടുന്നില്ല.
മമ്മുക്ക : ആ..എന്താ പേര്? താന്‍ എവിടുന്നാ?
എഴുത്തുകാരന്‍ പേര് പറയുന്നു.. നാട് പറയുന്നു..
മമ്മുക്ക : ആ..എന്നാ കഥ തുടങ്ങിക്കോ..ഇടയ്ക്ക്ചായ വേണേല്‍ പറഞ്ഞാല്‍ മതി..!! :) :)
ഡേറ്റ് കിട്ടുക, സിനിമ നടക്കുക എന്നത് കഥയുടെ യോഗം പോലിരിക്കും..പക്ഷെ മമ്മുക്ക, അങ്ങേരെപ്പോലെ അങ്ങേര്‍ മാത്രമേ ഉള്ളൂ..! :) :)
A different but genuinely genuine human being i have ever met..Happy birth day megastar..! :) :)

P.S : അതേയ്, മിഷ്ടര്‍ മമ്മൂട്ടി..കോളേജില്‍ പഠിക്കാന്‍ പോയപ്പോ നാടകം, അഭിനയം എന്നൊക്കെ പറഞ്ഞു നടക്കാതെ juniors വരുമ്പോ ഒന്ന് റാഗ് ചെയ്യാനൊക്കെ പോണാരുന്നു..എന്നാ ഇപ്പൊ ഞാനടക്കം കുറേ പാവങ്ങള്‍ക്ക് വിക്ക് പിടിക്കില്ലാരുന്നു.. ! :) :)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :