Last Updated:
വ്യാഴം, 27 ഓഗസ്റ്റ് 2015 (19:15 IST)
നിവിന്‍ പോളി നായകനായ ‘പ്രേമം’ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആ ചിത്രത്തില്‍ നിവിന്‍ അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രത്തെ അനുകരിച്ച് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയ സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറെ വിവാദങ്ങള്‍ വരെ അതിന്റെ പേരില്‍ ഉണ്ടായി. യുവാക്കള്‍ ഇത്രയേറെ അനുകരിച്ച മറ്റൊരു കഥാപാത്രം സിനിമാചരിത്രത്തില്‍ തന്നെ അധികമില്ല.
തമിഴിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യുമ്പോള്‍ ആര് നായകനാകും എന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എങ്കിലും ധനുഷിന്റെ പേരാണ് കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത്. ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് ജീവിത കാലഘട്ടങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ അഭിനയശേഷികൊണ്ടും ശരീരത്തിന്റെ പ്രത്യേകത കൊണ്ടും ധനുഷിന് മാത്രമേ കഴിയൂ എന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍.
എങ്കില്‍ ഒരു കാര്യം അറിയുമോ? ധനുഷ് ആണ് നിവിന്‍ പോളിയുടെ റോള്‍ മോഡല്‍. “നേരം കണ്ടു എന്നുപറഞ്ഞ് എന്നെ ധനുഷ് അഭിനന്ദിച്ചു. അതല്ലേ വലിയ സന്തോഷം? റോളുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ധനുഷാണ് എന്റെ റോള്‍ മോഡല്‍. അദ്ദേഹത്തില്‍ നിന്ന് നല്ലതുകേട്ടപ്പോള് വലിയ സന്തോഷമായി” - മലയാള മനോരമ വാര്‍ഷികപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ നിവിന്‍ പോളി വ്യക്തമാക്കുന്നു.
അടുത്ത പേജില്‍ - സിക്സ് പായ്ക്കുണ്ടെന്നുകരുതി ആക്ഷന്‍ ചെയ്താല്‍ പണിപാളും: നിവിന്‍ പോളി