പട്ടികജാതിക്കര്‍ക്ക് വിദ്യാഭ്യാസ പദ്ധതി

തിരുവനന്തപുരം| M. RAJU| Last Modified വെള്ളി, 25 ഏപ്രില്‍ 2008 (17:10 IST)
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനിലവാരം മെച്ചപ്പെടുത്തുന്നതിന്‌ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ ആവിഷ്കരിച്ച പദ്ധതി പ്രകാരം അഞ്ചാം ക്ലാസ്‌ പ്രവേശനത്തിന്‌ തിരുവനന്തപുരം ജില്ലക്കാര്‍ക്ക്‌ (കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി ഒഴികെ) അപേക്ഷിക്കാം.

10-12 ക്ലാസുവരെയുള്ള പഠനത്തിന്‌ താമസം, ഭക്ഷണം, ഫീസ്‌ തുടങ്ങിയവ സര്‍ക്കാര്‍ വഹിക്കും. കുടുംബ വാര്‍ഷിക വരുമാനം 30,000 രൂപയില്‍ കവിയരുത്‌. നാലാം ക്ലാസ്‌ അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്‌ ലിസ്റ്റിന്‍റെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, ജാതി, വരുമാനം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം.

അപേക്ഷ മേയ്‌ ഒന്‍പത്‌ വരെ പഴവങ്ങാടി ആട്ടറ ബില്‍ഡിംഗ്സിലെ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സ്വീകരിക്കും. മേയ്‌ 15ന്‌ രാവിലെ 10.30ന്‌ തിരുവനന്തപുരം പട്ടത്തെ ജില്ലാ പഞ്ചായത്ത്‌ കാര്യാലയത്തില്‍ എഴുത്ത്‌ പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :