സ്കൂള്‍ പ്രവേശനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം | M. RAJU| Last Modified വെള്ളി, 28 മാര്‍ച്ച് 2008 (17:09 IST)
ജി.വി.രാജാ സ്പോര്‍ട്സ്‌ സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ്‌ ഡിവിഷന്‍ എന്നീ സ്ഥാപനങ്ങളില്‍ ഈ അദ്ധ്യയന വര്‍ഷം എട്ടാം ക്ലാസ്സിലേക്ക്‌ പ്രവേശനം നല്‍കുന്നതിന്‌ തെരഞ്ഞെടുത്തവരുടെ റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു.

ജി.വി.രാജാ സ്പോര്‍ട്സ്‌ സ്കൂളില്‍ 60 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കും കണ്ണൂര്‍ സ്പോര്‍ട്സ്‌ ഡിവിഷനില്‍ 30 പെണ്‍കുട്ടികള്‍ക്കുമാണ്‌ പ്രവേശനം നല്‍കുന്നത്‌. പ്രഥമ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുട്ടികള്‍ക്ക്‌ അഡ്മിഷന്‍ മെമ്മോ അവര്‍ ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ അയയ്ക്കും.

അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ മെയ്‌ 31 ന്‌ മുമ്പ്‌ ബന്ധപ്പെട്ട സ്കൂളില്‍ പ്രവേശനം നേടണം. അതിന്‌ ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക്‌ റിസര്‍വ്‌ ലിസ്റ്റില്‍ നിന്നും റാങ്ക്‌ നമ്പര്‍ പ്രകാരം പ്രവേശനം നല്‍കും. എല്ലാ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകളില്‍നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും റാങ്ക്‌ ലിസ്റ്റ്‌ സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :