സിവില്‍ സര്‍വ്വീസ്‌: സൌജന്യ പരിശീലനം

തിരുവനന്തപുരം | M. RAJU|
സംസ്ഥാന സിവില്‍ സര്‍വ്വീസ്‌ അക്കാഡമി 2007ലെ സിവില്‍ സര്‍വ്വീസ്‌ മെയിന്‍ പരീക്ഷ ജയിച്ചവര്‍ക്ക്‌ ഇന്‍റര്‍വ്യൂവിന്‌ സൗജന്യ പരിശീലനം നല്‍കും.

മാര്‍ച്ച്‌ 22, 24, 25, 26 തീയതികളിലാണ്‌ പരിശീലനം. ഡല്‍ഹിയില്‍ നടക്കുന്ന യു.പി.എസ്‌.സി ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ യാത്ര, താമസ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. പരീക്ഷ ഹാള്‍ടിക്കറ്റിന്‍റെ പകര്‍പ്പ്‌ സഹിതം അക്കാഡമിയില്‍ എത്തണം.

വിവരങ്ങള്‍ക്ക് ഡയറക്ടര്‍, കേരള സ്റ്റേറ്റ്‌ സിവില്‍ സര്‍വ്വീസ്‌ അക്കാഡമി, രമാ പ്ലാസാ, എസ്‌.എസ്‌.കോവില്‍ റോഡ്‌, തമ്പാനൂര്‍, തിരുവനന്തപുരം-1. ഫോണ്‍ 0471-2333065.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :