തൊഴിലധിഷ്ഠിത കോഴ്സ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം | M. RAJU|
പട്ടികജാതി വികസന വകുപ്പിന്‍റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഗവണ്‍മെന്‍റ് ഐ.റ്റി.സി.കളില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു.

ആകെ സീറ്റുകളുടെ 80% പട്ടികജാതിക്കാര്‍ക്കും 10% പട്ടികവര്‍ഗ്ഗക്കാര്‍ക്കും 10% മറ്റു വിഭാഗക്കാര്‍ക്കുമാണ്‌. സൗജന്യ അപേക്ഷാ ഫോറവും വിവരവും വിവിധ ഐ.റ്റി.സി. കളിലെ ട്രെയിനിങ്‌ സൂപ്രണ്ടുമാരില്‍ നിന്നും ലഭിക്കും. പരിശീലനം സൗജന്യമാണ്. അര്‍ഹരായവര്‍ക്ക്‌ ആദ്യ വര്‍ഷം 525 രൂപ, രണ്ടാം വര്‍ഷം 400 രൂപയും ലമ്പ്സംഗ്രാന്റും 400/- രൂപ നിരക്കില്‍ പ്രതിമാസ സ്റ്റൈപന്റും ലഭിക്കും.

അപേക്ഷ ബന്ധപ്പെട്ട ട്രെയിനിങ്‌ സൂപ്രണ്ടുമാര്‍ക്ക്‌ ജൂണ്‍ 30 വരെ നല്‍കാം. വിവരം ദക്ഷിണമേഖലാ ട്രെയിനിങ്‌ ഇന്‍സ്പെക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :