1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. തൊഴില്‍ വാര്‍ത്ത

തയ്യല്‍ പരിശീലനം

തയ്യല്‍ പരിശീലനം സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍
സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ അപ്പാരല്‍ ട്രെയിനിങ്‌ ആന്‍റ് ഡിസൈന്‍ സെന്‍ററില്‍ നടത്തുന്ന മൂന്നു മാസത്തെ സൗജന്യ സ്യൂയിങ്‌ മെഷീന്‍ ഓപ്പറേറ്റര്‍ (തയ്യല്‍) കോഴ്സിന്‌ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്‌ അപേക്ഷിക്കാം.

യോഗ്യത: എട്ടാം ക്ലാസ്‌ ജയം, കുടുംബ വാര്‍ഷിക വരുമാനം ഗ്രാമത്തില്‍ 39,500 രൂപയിലും, നഗരത്തില്‍ 54,500 രൂപയിലും കവിയരുത്‌. പ്രായം 18 നും 35 നും മദ്ധ്യേ. പ്രതിമാസം 500 രൂപ സ്റ്റൈപ്പന്‍റ് നല്‍കും.

ജാതി, വയസ്‌, വിദ്യാഭ്യാസ യോഗ്യത, കുടുംബ വാര്‍ഷിക വരുമാനം, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌ സഹിതം മേഖലാ മാനേജര്‍, സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പറേഷന്‍, മിന്‍ ചിന്‍ റോഡ്‌, തൈക്കാട്‌, തിരുവനന്തപുരം വിലാസത്തില്‍ ജനുവരി 15 നകം അപേക്ഷിക്കണം.
About Writer
M. RAJU