അനുബന്ധ വാര്‍ത്തകള്‍
- മകൾ ജോലിയ്ക്ക് പോകണ്ട, മകളായി തന്നെ വീട്ടിൽ നിൽക്കട്ടെ, മാസശമ്പളമായി 47,000 രൂപ നൽകി മാതാപിതാക്കൾ
- വീട്ടുജോലിക്കെത്തിയ 52കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു: ഗൃഹനാഥന് അറസ്റ്റില്‍
- Plus Two Result 2023 Live Updates: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, ഫലം അറിയാന്‍ പരിശോധിക്കേണ്ടത് ഈ വെബ്സൈറ്റുകളില്‍
- നാലു വർഷത്തിനിടെ രാജ്യത്ത് ഐടി മേഖലയിൽ 2 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി കണക്കുകൾ
- സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉണ്ടോ? പട്ടികജാതി വികസന വകുപ്പിൽ പ്രമോട്ടറാകാം 1217 ഒഴിവുകൾ
പട്ടികജാതി വികസന വീഴില്‍ വിവിധ ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്പ്പറേഷന് ഓഫീസുകളില്‍ പ്രമോട്ടര്‍മാരുടെ 1217 ഒഴിവുകള്‍. താത്കാലിക നിയമനം. പട്ടികജാതി വിഭാഗക്കാര്‍ക്കാണ് അവസരം ഉള്ളത്. ജൂണ്‍ 5 വരെ അപേക്ഷ നല്‍കാം. പ്ലസ്ടുവോ തത്തുല്യമായ യോഗ്യതയാണ് ഇതിനായി ആവശ്യമുള്ളത്. ഓണറേറിയം: 10,000 രൂപ.
ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണസ്ഥാപന പരിധിയിലുള്ളവരായിരിക്കണം അപേക്ഷകര്‍. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ജാതി,വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്പ്പറേഷന്/പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.