പൊതുമേഖല ബാങ്കുകളിൽ 7800 ക്ലർക്ക് ഒഴിവുകൾ, അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 27

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (20:30 IST)
വിവിധ പൊതുമേഖല ബാങ്കുകളിലെ ക്ലർക്ക് നിയമനവുമായി ബന്ധപ്പെട്ട് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി. ഇന്ന് മുതൽ ഐബിപിഎസ് ക്ലർക്ക് തസ്‌തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. 27 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

മുൻപത്തെ വിജ്ഞാപനം അനുസരിച്ച് 5858 ഒഴിവുകളിലേക്കായിരുന്നുനിയമനം. എന്നാൽ പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ഒഴിവുകൾ വർധിപ്പിച്ചു. 7800 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനാണ് ഐബിപിഎസ് വിജ്ഞാപനം പുറത്തിറക്കിയത്.

ഡിസംബറിലാണ് പ്രാഥമിക പരീക്ഷ. ജനുവരിയിലോ ഫെബ്രുവരിയിലോ അവസാന പരീക്ഷ നടത്തും. ഏപ്രിലോടെ താത്കാലിക അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കാനാണ് ഐബിപിഎസ് ലക്ഷ്യമിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :