പട്ടികജാതിക്കാര്‍ക്ക് ഡി.ടി.പി പരിശീലനം

KBJWD
പട്ടികജാതി വികസന വകുപ്പിന്‍റെ തിരുവനന്തപുരം ഗവണ്‍മെന്‍റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍ററില്‍ ഡി.ടി.പി.കോഴ്സിന്‌ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പട്ടികജാതി/വര്‍ഗ്ഗക്കാരാവണം. ഒരു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്‌ പ്രതിമാസ സ്റ്റൈപന്‍റ് ലഭിക്കും. അപേക്ഷകര്‍ എസ്‌.എസ്‌.എല്‍.സി ജയിച്ചവരും ഗവണ്‍മെന്‍റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ പരിശീലനം നേടിയവരോ കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റിംഗ്‌ പരീക്ഷ ജയിച്ചവരോ ആകണം.

പ്രായം 18 -നും 25 -നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ്‌ ആഫീസര്‍ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ്‌ 13 -നകം പ്രിന്‍സിപ്പല്‍, ഗവണ്‍മെന്‍റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍റര്‍, കുന്നുംപുറം, ആയുര്‍വേദ കോളേജിന്‌ സമീപം, തിരുവനന്തപുരം - 695 001 വിലാസത്തില്‍ ലഭ്യമാക്കണം.

തിരുവനന്തപുരം| M. RAJU| Last Modified വെള്ളി, 8 ഓഗസ്റ്റ് 2008 (15:14 IST)
ഫോണ്‍ - 0471 - 2463441.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :