ഹോക്കി: ചര്‍ച്ച ചൂട് പിടിക്കുന്നു

PROPRO
ഇന്ത്യന്‍ ഹോക്കിയുടെ ചുമതല വഹിക്കുന്ന അഡ്‌ഹോക്ക് കമ്മറ്റി ചൂട് പിടിച്ച ചര്‍ച്ചയില്‍. ഹോക്കിയെ നവീകരിക്കാനും മെച്ചപ്പെടുത്തുന്നതിനുമായി പുതിയ ഭാരവാഹികളെ കണ്ടു പിടിക്കുന്നതിലെക്ക് കൂലങ്കഷമായ ചര്‍ച്ചയാണ് ഹോക്കി ഫെഡറേഷന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന അഡ് ഹോക്ക് കമ്മറ്റി നടത്തുന്നത്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍ഡ് സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തില്‍ നടക്കുന്ന കമ്മറ്റിയില്‍ പരിശീലകന്‍റെ കാര്യത്തിലും തീരുമാനമാകും. നാലു തവണ ചേരുന്ന നിലവിലെ കളിക്കാരുടെയും സാങ്കേതിക വിദഗ്ദരുടെയും കമ്മറ്റി ഇന്ത്യന്‍ ഹോക്കിയെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനമെടുക്കും.

നാല് മീറ്റിംഗുകളില്‍ പ്രഥമ മീറ്റിംഗാണ് വ്യാഴാഴ്ച നടക്കുന്നത്. ഹൈദരാബാദില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ കപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഒളിമ്പ്യന്‍‌മാരുടെയും സംഘം ഹോക്കിയുടെ വിജയത്തിനും വികസനത്തിനുമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. രണ്ടാം ഘട്ട മീറ്റിംഗില്‍ ഹോക്കി സ്പെഷ്യലിസ്റ്റുകളായ മാധ്യമങ്ങളില്‍ നിന്നുള്ള ആള്‍ക്കാരെയും ക്ഷണിച്ചിട്ടുണ്ട്.

ന്യൂഡല്‍‌ഹി:| WEBDUNIA|
നിലവിലെ ജൂനിയര്‍ ടീം പരിശീലകനും അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യയെ റണ്ണറപ്പാക്കുകയും ചെയ്ത പരിശീലകന്‍ ബന്‍സാലിനെയും ടീമിനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. ഹോക്കി വികസനത്റ്റിനായി ആഭ്യന്തര ടൂര്‍ണമെന്‍റുകള്‍ പരിഗണിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :