ദുബായിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ഹയര്‍ കോളജ് ഓഫ് ടെക്നോളജി (എച്ച്.സി.ടി) അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ഇതിന്റെ ഭാഗമായി എച്ച്.സി.ടിയുടെ ശാഖ ബാംഗ്ലൂരില്‍ സ്ഥാപിക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് യു.എ.ഇയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന സ്ഥാപനമാണിത്. ദുബായ് ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രിയും ഹയര്‍ കോളജ് ഓഫ് ടെക്നോളജിയുടെ ചാന്‍സലറുമായ ഹിസ് ഹൈനസ് ഷെയ്ഖ് നഹിയാന്‍ മബാരക് അല്‍ നഹിയാനാണ് എച്ച്.സി.ടിയുടെ ശാഖ ബാംഗ്ലൂരില്‍ തുടങ്ങുമെന്ന് അറിയിച്ചത്.
എച്ച്.സി.ടിയുടെ ഇരുപതാമത് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് യു.എ.ഇയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്ഥാപനം അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബാംഗ്ലൂരില്‍ ശാഖ തുടങ്ങുന്നത്.
ഇതിന് പുറമെ മറ്റ് രാജ്യങ്ങളിലും എച്ച്.സി.ടി ശാഖകള്‍ തുടങ്ങും. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്.സി.ടിയില്‍ നിന്നും വിദ്യാഭ്യാസം നേടാനാവു. വിവിധ വിഷയങ്ങളിലുള്ള അനേകം കോഴ്സുകള്‍ എച്ച്.സി.ടി. നടത്തുന്നുണ്ട്.
ദുബായ്|
WEBDUNIA|
Last Modified ശനി, 1 സെപ്റ്റംബര്‍ 2007 (11:53 IST)
നിരവധി നേട്ടങ്ങള്‍ നേടിയതിനൊപ്പം വെല്ലുവിളികളും എച്.സി.ടി നേരുടുണ്ടെന്ന് നഹിയാന്‍ പറഞ്ഞു. അധ്യാപന രംഗത്ത് മികവ് തെളിയിച്ചവര്‍ക്ക് നഹിയാന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.