കലാപാനന്തര മരണം: ഗുജറാത്തിന് നോട്ടീസ്

ന്യൂഡല്‍‌ഹി| WEBDUNIA|
ഗുജറാത്തില്‍ ഗോധ്‌ര കലാപത്തിനു ശേഷം 21 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പരാതിയിന്‍ മേല്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനും സി.ബി.ഐക്കും വെള്ളിയാഴ്‌ച നോട്ടീസ് അയച്ചു.

ജസ്റ്റിസ് ബി.എന്‍. അഗര്‍വാളാണ് ഈ വിഷയത്തില്‍ നാല് ആഴ്‌ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചത്. ഗോധ്‌ര കലാപത്തിനു ശേഷം കൊല്ലപ്പെട്ട 21 പേരുടെ ഭൌതികാ അവശിഷ്‌ടങ്ങള്‍ 2005 ലാണ് കണ്ടെടുത്തത്. പിന്നീട് നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ എട്ടു പേരെ തിരിച്ചറിഞ്ഞിരുന്നു.

ഔദ്യോഗിക കണക്കനുസരിച്ച് 2002 ലെ ഗുജറാത്ത് കലാപത്തില്‍ 790 മുസ്ലീംങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ 223 പേരെ കാണാതായി. 2548 പേര്‍ക്ക് പരിക്കേറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :