നിങ്ങളുടെ കുടുമത്തോടും സുഹൃത്തുക്കളോടുമുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുമാറ് നിങ്ങളുടെ ജോലി ഭാരം നിങ്ങളെ ഗ്രസിക്കുകയോ നിങ്ങളെ കൊണ്ട് ഇത്രയും ജോലി താങ്ങാനാവില്ലെന്ന് തോന്നുകയോ ചെയ്യുമ്പോല്‍ മറ്റൊരു ജോലിയെ കുറിച്ച് ആലോചിച്ച് തുടങ്ങണം. ജോലി സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ഉപാധികളെ കുറിച്ച് ആദ്യമൊന്ന് പരിശോധിക്കണം. അത് ഫലിക്കുന്നില്ലെങ്കില്‍ സ്വൈരമായ ഒരു ജീവിതത്തിന് വേണ്ടി ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കുന്നതാവും നല്ലത്. സമ്മര്‍ദ്ദം തുടക്കത്തില്‍ മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. പിന്നീടത് ശാരീരിക ആരോഗ്യത്തെയും ബാധിച്ചു തുടങ്ങും.
9. ബോസുമായുള്ള ബന്ധം വഷളായാല്‍
സ്ഥാപനത്തിന്‍റെ അധിപനോ നിങ്ങളുടെ തൊട്ട് മേലുദ്യോഗസ്ഥനോ മാനേജരോ ഒക്കെ ആയുള്ള ബന്ധം ശരിപ്പെടുത്താന്‍ ആവാത്തവിധം മോശമാവുകയാണെങ്കില്‍ പുതിയൊരു ജോലി അന്വേഷിക്കുകയാവും ബുദ്ധി. ഇതിനൊരുപക്ഷെ, കാരണം നിങ്ങളുടേത് തന്നെ കുഴപ്പങ്ങളാവാം. ഏല്‍പ്പിച്ച കാര്യം ചെയ്യാതിരിക്കുകയോ പതിവായി വൈകിവരികയോ ഒക്കെ ചെയ്തതു കൊണ്ടാവാം എതിര്‍പ്പ്. എന്തായാലും മേലുദ്യോഗസ്ഥന്‍റെ കണ്ണിലെ കരടായി കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കാതിരിക്കുന്നതാണ് നല്ലത്.
10 സ്ഥാപനത്തിന്‍റെ സ്ഥിതി മോശമായാല്‍
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പോക്ക് താഴേക്കാണെന്ന് തോന്നുകയോ അത് പൂട്ടുമെന്നുള്ള വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭിക്കുകയോ കമ്പനി പാപ്പരാവുകയോ ഇല്ലാതാവുകയോ ചെയ്യുമെന്ന് ഉറപ്പായാല്‍ സ്ഥപനത്തിന് ഉണ്ടായിരുന്ന ഉപഭോക്താക്കളെ നഷ്ടപ്പെടുകയാണെന്ന് മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് ആ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് മറ്റൊരിടത്ത് ജോലിക്ക് ശ്രമിക്കാവുന്നതാണ്.