എം.ബി.എയ്ക്ക് പ്രിയമേറുന്നു

Students
PROPRO
സുപ്രധാന തൊഴില്‍ മേഖലയായി എം.ബി.എ ഇന്ന് മാറിയിരിക്കുകയാണ്‍. വര്‍ഷം തോറും ഇരുപതിനായിരത്തോളം എം.ബി.എ ബിരുദധാരികളാണ് ഇന്ത്യയില്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്.

അതത് തൊഴില്‍ മേഖലകളില്‍ നേരിടാനുള്ള പ്രശ്നങ്ങളും അവയുടെ പരിഹാര മാര്‍ഗ്ഗങ്ങളും അടിസ്ഥാനമാക്കിയുള്ള ബോധന സമ്പ്രദായം എം.ബി.എയുടെ സവിശേഷതയാണ്. പതിനായിരക്കണക്കിനുള്ള അപേക്ഷകരില്‍ നിന്ന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവേശന പരീ‍ക്ഷയും ഇന്‍റര്‍വ്യൂവും നടത്തിയാണ് ഐ.എം.എ പോലെയുള്ള സ്ഥാപനങ്ങള്‍ പ്രവേശനം നല്‍കുന്നത്.

ബിരുദമുള്ള ആര്‍ക്കും എം.ബി.എ പഠനത്തിന് ചേരാം. ഗ്രൂപ്പ് ചര്‍ച്ചകളും വ്യക്തിഗത അഭിമുഖവും ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലാണ് എം.ബി.എ പ്രവേശനത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. ഈ രണ്ടാം ഘട്ടത്തെ അഭിമുഖീകരിക്കുന്നതിന് മുമ്പ് തയാറെടുപ്പിനുള്ള സമയം ലഭിച്ചുവെന്ന് വരില്ല.

അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കുക എഴുത്തു പരീ‍ക്ഷയ്ക്ക് നിശ്ചയിക്കപ്പെട്ട ദിവസത്തോട് അടുപ്പിച്ചായിരിക്കും. അതിനാല്‍ കാലേകൂട്ടി തന്നെ അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തേണ്ടതാണ്. അപേക്ഷകന്‍റെ വ്യക്തിത്വ നിര്‍ണയമാണ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും അഭിമുഖത്തിലൂടെയും നടക്കുക.

അതിനാല്‍ സ്വന്തം കഴിവും പോരായ്മയും എന്തൊക്കെയാണെന്ന് അപേക്ഷകന്‍ സ്വയം തിട്ടപ്പെടുത്തണം. മലയാളത്തില്‍ വിദ്യാഭ്യാസം നടത്തിയവര്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള സാമര്‍ത്ഥ്യം ആര്‍ജിക്കണം. അക്കൌണ്ടിംഗ്, മാനവ വിഭവ മാനേജ്‌മെന്‍റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്‍റ്, സാമ്പത്തിക ശാസ്ത്രം, രാജ്യാന്തര ബിസിനസ്, കമ്പ്യൂട്ടര്‍ സിസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ എന്നീ വിഷയങ്ങള്‍ എം.ബി.എ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു.

പൊതുവെ നാല് സെമസ്റ്ററുകളായാണ് എം.ബി.എ പഠനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. മാര്‍ക്കറ്റിംഗ് മാനേജ്‌മെന്‍റും ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗും ആദ്യത്തെ രണ്ട് സെമസ്റ്ററുകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. കോസറ്റിംഗ് മാനേജ്‌മെന്‍റ്, ഇക്കണോമിക് എന്‍‌വയോണ്‍‌മെന്‍റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ക്വാണ്ടിറ്റീവ് മെത്തേഡ്സ് എന്നിവ ഒന്നാം സെമസ്റ്ററിലെ പാഠ്യവിഷയങ്ങളാണ്.

തിരുവനന്തപുരം | M. RAJU| Last Modified ശനി, 24 മെയ് 2008 (16:33 IST)
രണ്ടാമത്തേതില്‍ മാനേജീരിയല്‍ ഇക്കണോമിക്സ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്‍റ്, മാനവവിഭവ മാനേജ്‌മെന്‍റ്, മാനേജ്‌മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയവ പാഠ്യപദ്ധതികളാണ്. മൂന്നും നാലും സെമസ്റ്ററുകളില്‍ പ്രത്യേകം വൈദ്യഗ്ധ്യം നേടാന്‍ തെരെഞ്ഞെടുക്കപ്പെട്ട വിഷയമായിരിക്കും പഠിപ്പിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :