ജോലി മാറാന്‍ പത്ത് കാരണങ്ങള്‍

ജോലി വിടേണ്ടത് എപ്പോള്‍ ? എങ്ങനെ ?

WEBDUNIA|
5. സ്ഥാപനത്തിന് ധാര്‍മ്മികത നഷ്ടപ്പെട്ടുവെന്ന് തോന്നിയാല്‍

ജോലിയെ കുറിച്ചും ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചും ഓരോരുത്തര്‍ക്കും ഓരോ സങ്കല്‍പ്പങ്ങളുണ്ട്. ധാര്‍മ്മികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന കമ്പനിയാവും എന്ന് കരുതിയാവും പലരും ജോലിക്ക് ചേരുക. പിന്നീടാണ് അറിയുക കമ്പനിക്ക് ചില അവിഹിത ഇടപാടുകള്‍ ഉണ്ട് എന്ന്.

ചിലപ്പോള്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് കമ്പനി മേലധികാരികള്‍ ഉപഭോക്താക്കളെ പറഞ്ഞ് പറ്റിക്കുന്നുണ്ടാവാം. മത്സരത്തിന്‍റെ പേരില്‍ എതിര്‍ കമ്പനികളെ നീചമായ രീതിയില്‍ പാര വയ്ക്കുകയും അവരുടെ പല വിവരങ്ങളും രഹസ്യമായി ചോര്‍ത്തുകയോ ചെയ്യുന്നുണ്ടാവാം. ഇത്തരം കാര്യങ്ങളുമായി ഒത്തുപോവാന്‍ ആവാത്തപ്പോള്‍ രാജി വയ്ക്കുക മാത്രമാണ് പോം‌വഴി.

6, നിങ്ങളുടെ സല്‍പ്പേര് നഷ്ടമായാല്‍

എന്ത് കാരണം കൊണ്ടായാലും നിങ്ങളെ പറ്റിയുള്ള മതിപ്പും നിങ്ങളുടെ സല്‍പ്പേരും കമ്പനിക്ക് ഇല്ലാതായാല്‍ പിന്നെ ഒരു നിമിഷം അവിടെ ജോലി ചെയ്യേണ്ടതില്ല. ചിലപ്പോള്‍ നിങ്ങളെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കാം. പറ്റാത്തൊരു ജോലിയിലേക്ക് മാറ്റിയേക്കാം. അല്ലെങ്കില്‍ നിങ്ങള്‍ ഈ ജോലിക്ക് കൊള്ളാത്തവനെന്ന് തെളിയിച്ചിരിക്കാം. ചിലപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കമ്പനി കഴിഞ്ഞില്ലെന്നും വന്നേയ്ക്കാം. അപ്പോഴും മാറുന്ന കാര്യം ആലോചിക്കാവുന്നതാണ്.

7. സഹപ്രവര്‍ത്തരുമായി ഇടഞ്ഞാല്‍

ജോലി ചെയ്യുന്ന സ്ഥലത്ത് ബന്ധങ്ങളില്‍ ഉലച്ചിലുണ്ടായാല്‍ പിന്നീട് അവിടെ അധിക കാലം സുഖമായി ജോലി ചെയ്യാനാവില്ല. സഹപ്രവര്‍ത്തകരുടെ സഹകരണമാണ് ജോലിയെ ഒരു ആവേശമോ രസമോ ഒക്കെ ആക്കിമാറ്റുന്നത്. ഉടക്കുകള്‍ ഉണ്ടായാല്‍ പിന്നെ കാര്യങ്ങള്‍ വെടക്കാവും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :