രാജ്യത്തെ തൊഴില്‍ മേഖലയുടെയും വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ സര്‍ക്കാര്‍ ശ്രമം തുടങ്ങി. വിദേശ തൊഴിലാളികളുടെയും തൊഴില്‍ മേഖലയുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്ന് വിദഗ്‌ധ സമിതികള്‍ക്കും യു.എ.ഇ സര്‍ക്കാര്‍ രൂപം നല്‍കി.
മൂന്ന് വിദഗ്‌ധ സമിതികള്‍ക്കാണ് യു.എ.ഇ സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, സ്വകാര്യ മേഖലാ സമിതി പ്രതിനിധികള്‍, പൊതുജനക്ഷേമ സമിതി ത്മംഗങ്ങള്‍, തൊഴില്‍ വിദഗ്‌ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവരായിരിക്കും സമിതി അംഗങ്ങള്‍.
വിദേശ തൊഴിലാളികളുടെയും തൊഴില്‍ മേഖലയുടെയും വിവിധ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ച് ഡിസംബര്‍ അവസാനിക്കുംമുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതികള്‍ക്കു നല്‍കിയ നിര്‍ദേശം. യു.എ.ഇ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ അബ്ദുല്ല അല്‍ കഅബിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ തൊഴില്‍ മേഖല, വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നീക്കം നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു. അതേസമയം 2,000 തൊഴില്‍ പരിശോധകരടങ്ങുന്ന തൊഴില്‍ പരിശോധനാ അതോറിറ്റി ഉണ്ടാക്കുന്നതിനുള്ള മുഴുവന്‍ പഠനങ്ങളും പൂര്‍ത്തിയാക്കിയതായി തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇതു സംബന്ധിച്ച നിര്‍ദേശം യു.എ.ഇ മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കും. നിലവിലുള്ള തൊഴില്‍ പരിശോധനാ വിഭാഗത്തിന് വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. അവിദഗ്‌ധ തൊഴിലാളികള്‍ക്ക് ആറ് വര്‍ഷം മാത്രം ജോലി നല്‍കിയാല്‍ മതിയെന്ന തീരുമാനവും യു.എ.ഇ എടുത്തിട്ടുണ്ട്.
രാജ്യത്ത് ഇപ്പോഴുള്ള വിദേശികള്‍ താല്‍ക്കാലിക തൊഴിലാളികളാണെന്ന തീരുമാനം അരക്കിട്ടുറപ്പിക്കുന്നതായിരിക്കും അവിദഗ്‌ധ തൊഴിലാളികള്‍ക്ക് ആറ് വര്‍ഷം മാത്രം ജോലി നല്‍കാനുള്ള തീരുമാനം. ആറ് വര്‍ഷത്തിലേറെ ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ അവിടത്തെ പൗരത്വം നല്‍കുന്ന കീഴ്‌വഴക്കം പല രാജ്യങ്ങളിലുമുണ്ട്.
ഈ ആനുകൂല്യം അവകാശപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ വിദേശികള്‍ക്ക് ആറ് വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് വിസ നല്‍കാതിരിക്കുന്നതിനുള്ള നിയമനിര്‍മാണത്തിന് ഒരുങ്ങുന്നതെന്നാണ് ഈ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ആറ് വര്‍ഷത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചുപോയവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം പുതിയ തൊഴില്‍ വിസയുമായി തിരിച്ചുവരാന്‍ കഴിയുന്ന തരത്തിലായിരിക്കും പുതിയ വിസാ സമ്പ്രദായം നടപ്പാക്കുകയെന്ന് യു.എ.ഇ തൊഴില്‍ മന്ത്രി പലതവണ വ്യക്‌തമാക്കിയിരുന്നു.
ദുബായ്|
WEBDUNIA|
Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2007 (16:54 IST)
വരുന്ന ഗള്‍ഫ് ഉച്ചകോടിയില്‍ മിക്കവാറും ആറ് വര്‍ഷ വിസാ നിയമം തിരുമാനിക്കുമെന്ന് സൂചനയുണ്ട്.