ട്രെയിന്‍ എഞ്ചിന്‍ വേര്‍പെട്ടു

തിരുവനന്തപുരം| WEBDUNIA|
തിരുവനന്തപുരം-ചെന്നൈ മെയിലിന്‍റെ എഞ്ചിന്‍ ഓടിക്കൊണ്ടിരിക്കവെ ബോഗിയില്‍ നിന്ന് വേര്‍പെട്ടു. രണ്ട് പ്രാവശ്യം എഞ്ചിന്‍ ബോഗിയില്‍ നിന്ന് വേര്‍പെടുകയുണ്ടായി.

വേളിയില്‍ വച്ചാണ് എഞ്ചിന്‍ ആദ്യം വേര്‍പെട്ടത്. റെയില്‍‌വേ ജീവനക്കാരെത്തി കൂട്ടിയോജിപ്പിച്ച ശേഷം യാത്ര തുടര്‍ന്ന തീവണ്ടി കഴക്കൂട്ടത്ത് വച്ച് വീണ്ടും എഞ്ചിനില്‍ നിന്ന് വേര്‍പെടുകയുണ്ടായി.

ആര്‍ക്കും അപകടം പിണഞ്ഞില്ലെങ്കിലും യാത്രക്കാ‍ര്‍ പരിഭ്രാന്തരായി. കപ്ലിംഗില്‍ വന്ന തകരാറാണ് കാരണമെന്ന് അറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :