റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി

ഇത്തവണത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന്

Budget News In Malayalam, Live Budget 2017, Budget News 2017, Indian Rail budget 2017, Budget Expectations, Budget News & highlights, Budget Highlights 2017-18, Finance budget, ബജറ്റ് വാര്‍ത്ത, ബജറ്റ് 2017-18, റെയില്‍‌വെ ബജറ്റ്, ധനകാര്യം, നോട്ട്, ജി എസ് ടി
ന്യൂഡല്‍ഹി| Last Modified ബുധന്‍, 11 ജനുവരി 2017 (17:15 IST)
ഇത്തവണമുതല്‍ റെയില്‍വെ ബജറ്റ് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയാകും അവതരിപ്പിക്കുക. ബജറ്റിന്‍റെ തീയതി ഫെബ്രുവരി ഒന്നാണ്. ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിന് മുമ്പ് ബജറ്റ് അവതരിപ്പിക്കേണ്ടതിനാലാണ് ഫെബ്രുവരി ആദ്യവാരം തന്നെ ബജറ്റ് നിശ്ചയിച്ചത് എന്നാണ് വിവരം.

ഏപ്രില്‍ ഒന്നിനാണ് ജിഎസ്ടി നടപ്പിലാക്കാന്‍ ലക്‍ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടുതന്നെ ബജറ്റ് അവതരിപ്പിക്കാനാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

2016 സെപ്റ്റംബറില്‍ തന്നെ ബജറ്റ് സംബന്ധിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :