ശ്രദ്ധ നേടി പി.എസ്.അര്‍ജുന്‍ രചിച്ച 'ദി റണ്‍ എവേയ്‌സ്'

ചെന്നൈ പശ്ചാത്തലമാക്കിയാണ് നോവല്‍ മുന്നോട്ടുപോകുന്നത്

The Runaways - PS Arjun
രേണുക വേണു| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2025 (16:55 IST)
- PS Arjun

എഴുത്തുകാരന്‍ പി.എസ്.അര്‍ജുന്‍ രചിച്ച ആദ്യ ഇംഗ്ലീഷ് നോവല്‍ 'ദി റണ്‍ എവേയ്‌സ്' ശ്രദ്ധ നേടുന്നു. സൈകതം ബുക്‌സ് പബ്ലിഷ് ചെയ്ത 'ദി റണ്‍ എവേയ്‌സ്' സിനിമാറ്റിക് ആഖ്യാനശൈലി കൊണ്ടാണ് വായനക്കാരുടെ ഹൃദയം കവരുന്നത്.

ചെന്നൈ പശ്ചാത്തലമാക്കിയാണ് നോവല്‍ മുന്നോട്ടുപോകുന്നത്. ശോഭ എന്ന സ്ത്രീയാണ് നോവലിലെ പ്രധാന കഥാപാത്രം. മനുഷ്യന്റെ ചെറുത്തുനില്‍പ്പ്, ജീവിക്കാനുള്ള പോരാട്ടം തുടങ്ങി ചെന്നൈയുടെ ദൈനംദിന സ്വഭാവം അടക്കം കൃത്യമായി അടയാളപ്പെടുത്തികൊണ്ടുള്ളതാണ് നോവല്‍.

തലശ്ശേരി സ്വദേശിയായ പുസ്തകത്തിന്റെ എഴുത്തുകാരന്‍ അര്‍ജുന്‍ ചെന്നൈയിലാണ് താമസിക്കുന്നത്. തന്റെ ചെന്നൈ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ മനുഷ്യരെയും ജീവിതങ്ങളെയുമാണ് നോവലിലൂടെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നത്. ആമസോണില്‍ പുസ്തകം ലഭ്യമാണ്. 190 രൂപയാണ് വില






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :