മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഈ ഭക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (13:33 IST)
ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നതുപോലെ തന്നെ മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് മികച്ച ഒരു ആഹാരമാണ് മുട്ട. മുട്ടയില്‍ ധാരാളമായി
പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ കുറക്കുകയും മുടിക്ക് സംരക്ഷണം നല്‍കുകയും ചെയ്യും. മുടിയുടെ സംരക്ഷണത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്.

മുടിയെ സംരക്ഷിക്കുന്ന മറ്റൊരു ആഹാരമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ ധാരാളമായി ബീറ്റ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ എത്തുന്നതോടെ വൈറ്റമിന്‍ എ ആയി കണ്‍വേര്‍ട്ട് ചെയ്യപ്പെടുന്ന ഇത് തലയോടിന്റെ ആരോഗ്യം സംരക്ഷിക്കുകയും മുടിയിഴകളെ വേരില്‍നിന്നും ബലമുള്ളതാക്കുകയും ചെയ്യും.

ചീര മുടി കൊഴിയല്‍ തടയുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമായ ഒരു ആഹാരമാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന, അയണ്‍, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവ മുടി കൊഴിയുന്നതിനെ കുറക്കുന്നു, ദിവസേന തൈര് ആഹാരത്തില്‍ ഉള്‍പ്പെടുത്തത്തും മുടി സംരക്ഷിക്കന്‍ ഏറെ നല്ലതാണ്. തൈരിലെ വൈറ്റമി ബി5 വൈറ്റമി ഡി എന്നിവ മുടിയെ കരുത്തുള്ളതാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :