വെളിച്ചെണ്ണയിലൂടെ സൌന്ദര്യം

Last Modified വ്യാഴം, 14 മെയ് 2015 (18:42 IST)
വെളിച്ചെണ്ണയുടെ ഗുണങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് പറഞ്ഞ് കൊടുക്കെണ്ട കാര്യമൊന്നുമില്ല. എങ്കിലും ഒരിക്കല്‍ക്കൂടി നമുക്ക് നമ്മുടെ സ്വന്തം വെളിച്ചെണ്ണയുടെ ഗുണഗണങ്ങളെ അറിയാം..........

വരണ്ട ചര്‍മ്മം വരണ്ട തലമുടിയും എന്നിവയ്ക്കുള്ള ഒറ്റമൂലിയാണ് വെളിച്ചെണ്ണ.
പ്രകൃതിദത്തമായ മോയിസ്ച്വര്‍റൈസറാണ് വെളിച്ചെണ്ണ. നിത്യവും മുഖത്ത് പുരട്ടുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളെ നിക്കം ചെയ്യാന്‍ നല്ലൊരു ക്ലെന്‍സറായും വെളിച്ചെണ്ണയെ ഉപയോഗിക്കാം.ബോഡി ക്രീമുകള്‍ക്ക് പകരം വെളിച്ചെണ്ണ ഉപയോഗിക്കാം.

വെളിച്ചെണ്ണ
ത്വക്കിലെ സുഷിരത്തിലൂടെ ആഴ്‌നിറങ്ങി ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കുന്നു.
മുഖക്കുരുവും കറുത്ത പാടുകളും നീക്കം ചെയ്യാനും വെളിച്ചെണ്ണ ഉത്തമമാണ്. വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് തലമുടികളിലുള്ള പ്രോട്ടീന്‍ വര്‍ധിപ്പിക്കും. ഇളം ചൂടോടെ തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് മുടി കറുത്ത് തഴച്ച് വളര്‍ന്നുതിന് സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :