സൌന്ദര്യം കൂടിപ്പോയതിന് ഭാര്യയെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു

   പൊലീസ് , ഭാര്യയെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു  , സൌന്ദര്യം കൂടിപ്പോയി
റിയോഡി ജനീറോ| jibin| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (13:40 IST)
അതിസുന്ദരിയായ ഭാര്യയെ എല്ലാവരും കൊതിയോടെ നോക്കുന്നതില്‍ കലിപൂണ്ട് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മുപ്പത്തിരണ്ടുകാരനായ മിൽട്ടൺ വിയേറ സെവെറിയാനോയാണ്
കൊടും ക്രൂരത നടത്തിയത്.

നാലു ദിവസം മുമ്പായിരുന്നു ഒരു ഡാൻസ്ട്രൂപ്പിലെ അംഗമായ സുന്ദരിയായ സിസേറയും മിൽട്ടണും തമ്മില്‍ വിവാഹം നടന്നത്. നിരവധി ആരാധകരുള്ള സിസേറയുമായി പുറത്ത് പോകുന്ന സമയത്ത് എല്ലാവരും ഭാര്യയുടെ സൗന്ദര്യത്തില്‍ മതിമറന്ന് നില്‍ക്കുന്നതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. ഇതിനെ ചൊല്ലി കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാക്കുകയായിരുന്നു. ശരീരംവിറ്റുനടക്കുന്ന സ്ത്രീയായതുകൊണ്ടാണ് ആൾക്കാർ ഇങ്ങനെ പെരുമാറുന്നതെന്നാണ് മിൽട്ടൺ പറഞ്ഞതോടെ വഴക്ക് രൂക്ഷമായി. തുടര്‍ന്ന് ഭാര്യയെ പിടിച്ചുവലിച്ച് പൂന്തോട്ടത്തിലേക്ക് കൊണ്ടുവരുകയും മിൽട്ടൺ അവരുടെ തല കോൺക്രീറ്റ് നടപ്പാതയിൽ ഇടിപ്പിക്കുകയുമായിരുന്നു. ബോധരഹിതയായ ഭാര്യയെ തോട്ടത്തിൽ ഉപേക്ഷിച്ചശേഷം തിരികെ പോയ മില്‍ട്ടണ്‍ വീടിനകത്തുനിന്ന് തോക്കെടുത്തുകൊണ്ടുവന്ന് ഭാര്യയുടെ മുഖത്ത് അഞ്ചുതവണ വെടിവെക്കുകയായിരുന്നു.

സംഭവശേഷം അയല്‍വാസിയുടെ
കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച മിൽട്ടനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കാറിൽനിന്ന് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും തോക്കുകളും കണ്ടെടുത്തു. ആളുകൾ നോക്കുന്നത് തീരെ സഹിക്കാനാവാതെ വന്നപ്പോഴാണ് കൊന്നുകളയാൻ തീരുമാനിച്ചതെന്ന് അയാൾ പൊലീസിനോട് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :