നിത്യയൌവ്വനം തരും മത്തങ്ങ, ചെയ്യേണ്ടത് ഇത്രമാത്രം !

Last Modified ബുധന്‍, 30 ജനുവരി 2019 (17:56 IST)
മത്തൻ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ സൌന്ദര്യ സംരക്ഷണത്തിന് മത്തങ്ങക്കുള്ള കഴിവ് അധികമാർക്കും അറിയില്ല. നിത്യ യൌവ്വനം തരാൻ കഴിവുണ്ട് മത്തങ്ങക്ക് എന്നതാണ് വാസ്തവം.

ചർമ്മത്തിലെ ചുളിവുകൾ അകറ്റി നിറവും തിളക്കവും നിലനിർത്താൻ സൌന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. നന്നായി വേവിച്ച മത്തങ്ങയിൽ അല്പം നാരങ്ങ നീരു ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുന്നതിലൂടെ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനാകും. ഇത് ചർമ്മത്തെ കൂടുതൽ മൃദുലവും തിളക്കമുള്ളതുമാക്കി മാറ്റും.

മുഖത്തെ കറുത്ത പാടുകളെ ഇല്ലാതാക്കാൻ ഏറ്റവും നല്ല ഒരു വഴിയാണ് മത്തൻ. വേവിച്ച മത്തനിൽ ബേക്കിംഗ് സോഡ ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം അൽ‌പനേരം കഴിഞ്ഞ് കഴുകിക്കളഞ്ഞാൽ കറുത്ത പാടുകളെ പൂർണമായും ഒഴിവാക്കാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :