എന്താണ് ഇന്റര്‍നെറ്റ് ആയുര്‍വേദം ? ആരോഗ്യത്തിന് ഉത്തമമായ ഒന്നാണോ അത് ?

ആരോഗ്യമില്ലാതാക്കുന്ന ‘നെറ്റ് ആയുര്‍‌വേദം’

ayurveda , health , health tips , medicine , internet , cholesterol , diabetes , ആയുര്‍വേദം , മരുന്ന് , ബോസ്റ്റണ്‍ സര്‍വകലാശാല , ഇന്‍റര്‍നെറ്റ് , പ്രമേഹം ,  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ,  ഉയര്‍ന്ന കൊളസ്ട്രോള്‍ , ഡോ. റോബര്‍ട്ട് സാപ്പര്‍
സജിത്ത്| Last Modified ചൊവ്വ, 15 ഓഗസ്റ്റ് 2017 (15:08 IST)
ഭാരതത്തിലെ തനത് ചികിത്സാ രീതിയാണ് ആയുര്‍വേദം. പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതാണ് ഇതിന്റെ പ്രധാ‍ന പ്രത്യേകത. ആയുര്‍വേദത്തിന്റെ ഈ പ്രത്യേകതകള്‍ മനസിലാക്കിയ പാശ്ചാത്യര്‍ ആയുര്‍വേദ മരുന്നുകളോട് ആഭിമുഖ്യം കാ‍ട്ടുകയും ചെയ്യുന്നുണ്ട്.

എന്നാല്‍, ഇന്റര്‍നെറ്റിലുടെ വില്‍ക്കുന്ന ആയുര്‍വേദ മരുന്നുകളില്‍ പലതിലും ശരീരത്തിന് ദോഷകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായാണ് അമേരിക്കയില്‍ നടന്ന പഠനത്തില്‍ വെളിപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലാണ് പഠനം നടന്നത്. ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന മരുന്നുകളില്‍ 20 ശതമാനത്തിലും ലെഡ്, രസം തുടങ്ങിയ ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

പച്ചമരുന്നുകളുടെ വില്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ആയുര്‍വേദത്തിലെ ചില മരുന്നുകള്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ മാസികയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഫലം ചെയ്യുന്നവയെയും ദോഷം ചെയ്യുന്നവയെയും വേര്‍തിരിക്കേണ്ടതുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ആദ്യ പരിഗണന ജനങ്ങളുടെ സുരക്ഷയാണ്. ലെഡ്, രസം തുടങ്ങിയ രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ പച്ചമരുന്നുകള്‍ നിരോധിക്കപ്പെടണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. ആയുര്‍വേദത്തില്‍ രണ്ട് തരം മരുന്നുകള്‍ ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇതില്‍ ഒരു വിഭാഗത്തില്‍ പച്ച മരുന്നുകളോടൊപ്പം ലോഹങ്ങളും ചേര്‍ക്കുന്നുണ്ട്. ഇത് വിധി പ്രകാരം തയാര്‍ ചെയ്താല്‍ വളരെ ഗുണം ചെയ്യുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :