ഔഷധപ്രയോഗത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും കേരളീയര്‍ ധാരാളമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് തുളസി. വീട്ടുവളപ്പിലെ ഒരു കൊച്ചു വൈദ്യനാണ് ഈ നാണം കുണുങ്ങി എന്നു തന്നെ പറയാം.
ക്ഷയരോഗത്തെ പ്രതിരോധിക്കാനും തുളസിയ്ക്കു കഴിവുണ്ട്.
വൈറല്‍ പനിയ്ക്കും സാധാരണ പനിയ്ക്കും ജലദോഷത്തിനും തുളസി കൊണ്ടുള്ള കഷായം ഉത്തമമാണ്.
തുളസിയുടെ സത്തു ചേര്‍ത്തുണ്ടാക്കുന്ന ലായിനിയ്ക്ക് കൊതുക് മുട്ടകളെ നശിപ്പിക്കാന്‍ കഴിവുണ്ട്.
മലേറിയയെ ചെറുക്കാനും തുളസിയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
തുളസിയ്ക്ക് അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ട്.
അലര്‍ജിയും ആസ്ത്മയും തുളസിയുടെ നാട്ടുവൈദ്യം കൊണ്ടു മാറ്റിയെടുക്കാനാകുമത്രേ.
കടുത്ത മന: സംഘര്‍ഷം അനുഭവിക്കുന്ന ആള്‍ക്കാര്‍ക്ക് ആശ്വാസം നല്കാന് തുളസിയുടെ സത്തിന് കഴിയും.
തുളസിയുടെ ഗന്ധത്തിനു പോലും മനസംഘര്‍ഷം കുറയ്ക്കാനുള്ള അപൂര്‍വ്വമായ ശേഷിയുണ്ട്.