ട്രഷറി തട്ടിപ്പ്: പ്രതി ബിജുലാൽ പിടിയിൽ, അറസ്റ്റ് അഭിഭാഷകന്റെ ഓഫീസിൽവച്ച്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2020 (12:23 IST)
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിൽനിന്നും ലക്ഷംങ്ങൾ സ്വന്തം അക്കൗണ്ടിലേയ്ക്കും ഭാര്യയുടെ അക്കൗണ്ടിലേയ്ക്കും മാറ്റി ലക്ഷങ്ങക്കൾ തട്ടിപ്പ് നടത്തിയ പ്രതി ബിജുലാൽ അറസ്റ്റിൽ. അഭിഭാഷകന്റെ ഓഫിസിൽ വച്ചാണ് ഇയാൾ പിടിയിലായത്. എന്നാൽ തന്നെ ഉപയോഗിച്ച് മറ്റുള്ളവരാണ് തട്ടിപ്പ് നടത്തിയത് എന്നും ട്രഷറിയിൽനിന്നും ഒരു രൂപ പോലും തട്ടിയെടുത്തിട്ടില്ലെന്നും ബിജുലാൽ പറഞ്ഞു.

പൊലീസില്‍ കീഴടങ്ങാനായി എത്തിയ ബിജുലാല്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അറസ്റ്റ്. തന്നെ ഉപയോഗിച്ച്‌ മറ്റുള്ളവര്‍ തട്ടിപ്പ് നടത്തിയതാണ്. റമ്മി കളിക്കാറുണ്ട്. ആ തുകയാണ് കയ്യിലുള്ളത്. ഒരു രൂപ പോലും ട്രഷറിയില്‍ നിന്ന് എടുത്തിട്ടില്ലെന്നുമാണ് ബിജുലാല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഏകദേശം രണ്ടു കോടിയോളം രൂപയാണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എ ആര്‍ ബിജുലാല്‍ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :