കുത്തിയോട്ടത്തിന് തയ്യാറായ കുട്ടികള്‍ ഏഴു ദിവസം വ്രതമെടുക്കണം. ഒരിക്കല്‍ കുത്തിയ കുട്ടിയെ വീണ്ടും കുത്താറില്ല. കാരണം കുത്തിയോട്ടത്തോടെ അവനെ ബലി നല്‍കിക്കഴിഞ്ഞുവെന്നാണ് കരുതുന്നത്. ഈ വിശ്വാസം ചെട്ടികുളങ്ങരയിലും ആലപ്പുഴയിലും മാത്രമേ ഉള്ളു.
വ്രതമെടുക്കുന്ന കുട്ടികളെ ദേവീ സ്ഥാനത്തിന് മുന്നില്‍ അഞ്ച് ദിവസം നൃത്തം പഠിപ്പിക്കും. ആറാം ദിവസം കുട്ടികളെ ഒരുക്കും. അന്ന് കരയിലുള്ള എല്ലാവര്‍ക്കും സദ്യ ഉണ്ടായിരിക്കും.
തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ കുട്ടികളെ ഏഴ് ദിവസത്തിന് മുന്‍പ് ക്ഷേത്രത്തിലെത്തിക്കും. ഇവര്‍ മൂന്നു നേരവും കുളിച്ച് തൊഴുത് ക്ഷേത്രത്തിലെ ഭക്ഷണവും കഴിച്ച് അവിടെത്തന്നെ കഴിഞ്ഞുകൂടും
കുത്തിയോട്ട ദിവസം കുട്ടികളെ കുളിപ്പിച്ച് അലങ്കരിച്ചതിന് ശേഷം ചൂരല്‍ കുത്തുന്നു. ഇതിന് വേണ്ടി വയറിന്‍റെ ഇരുവശങ്ങളിലെയും തൊലിയെ ഭസ്മമിട്ട് തിരുമി മാംസത്തില്‍ നിന്ന് വേര്‍പെടുത്തുന്നു. ഈ തൊലികള്‍ക്കിടയിലൂടെ നൂല്‍ക്കമ്പി കൊരുത്തുകയറ്റുന്നു. കുത്തുന്ന സമയത്ത് ആര്‍പ്പും കുരവയുമായി കൂടെയുള്ളവര്‍ കുട്ടിക്ക് വേദന അറിയാതെയാക്കുന്നു.
ക്ഷേത്രത്തിന് മൂന്ന് വലം വച്ച് ദേവിയുടെ മുന്‍പില്‍ താളവട്ടങ്ങള്‍ ചവുട്ടി ചൂരലൂരി ദേവിക്ക് സമര്‍പ്പിക്കുന്നു. ഇതോടെ ചടങ്ങുകള്‍ തീരുന്നു.