ഈ രാശികാര്‍ക്ക് എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കുന്ന വര്‍ഷമാണിത്. തീര്‍ത്ഥയാത്ര പോവുന്നതിനെ കുറിച്ച് തീരുമാനമെടുക്കും. കൃഷിയില്‍ മെച്ചമുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് പലതരത്തിലുമുള്ള മെച്ചമുണ്ടാകും. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും.ഉറക്കമില്ലായ്മ, അകാരണമായ വിഷമം, ശത്രുശല്യം എന്നിവയുണ്ടാകും. സ്വന്തം രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ മറ്റുള്ളവരെ കരുവാക്കും. വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ച താഴ്ച കാണും. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമല്ല.
സര്‍ക്കാര്‍ നടപടികളില്‍ ജയം. അയല്‍ക്കാരോട് സ്നേഹപൂര്‍വം പെരുമാറുക കുടുംബാംഗങ്ങളുമായി യോജിച്ചു പോകുക. അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും. പെട്ടന്നുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാതിരിക്കുകയാണ് നല്ലത്. മാതാവിന്റെ ആരോഗ്യനില അത്രമെച്ചമല്ല. സന്താനങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ആശീര്‍വാദവും സ്നേഹവും ലഭിക്കും.
வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்